Kerala Rain Alert: കാലവർഷക്കെടുതി, മരണം 22; വ്യാപക നാശനഷ്ടങ്ങൾ

Kerala Rain Devastation: സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. മലയോര മേഖലകളിൽ അതീവ ജാ​ഗ്രത.

Written by - Zee Malayalam News Desk | Last Updated : May 30, 2025, 11:26 AM IST
  • സംസ്ഥാനത്ത് നിരവധിയിടങ്ങളിൽ വെള്ളം കയറി
  • മൂവാറ്റുപുഴയാറിൽ ജലനിരപ്പ് വലിയതോതിൽ ഉയർന്നു
Kerala Rain Alert: കാലവർഷക്കെടുതി, മരണം 22; വ്യാപക നാശനഷ്ടങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തു. എറണാകുളം തിരുമാറാടി വാണിയപ്പാടത്ത് അന്നക്കുട്ടി ചാക്കോ (85) മരം വീണ് മരിച്ചു. ആലപ്പുഴ പുന്നപ്രയിൽ വെള്ളക്കെട്ടിൽ വീണ് കെ ജെ ജയിംസ് (65) മരിച്ചു. ഇതോടെ സംസ്ഥാനത്ത് കാലവർഷക്കെടുതികളിൽ മരണം 22 ആയി.

Add Zee News as a Preferred Source

ശക്തമായ കാറ്റും മഴയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്നു. വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് രണ്ട് മത്സ്യ തൊഴിലാളികളെ കാണാതായി. ഒരാൾ മരണപ്പെട്ടതായി വിവരം. പൂവാറിൽ നിന്ന് മൃതദേഹം കണ്ടെത്തിയെന്നാണ് വിവരം. എറണാകുളം ചെറായിയിൽ വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി. നിഖിൽ (22) ആണ് അപകടത്തിൽപ്പെട്ടത്.

മലപ്പുറം കാളികാവിൽ അബ്ദുൽബാരി പുഴയിൽ ഒഴുക്കൽപ്പെട്ടു. കണ്ണൂർ പാട്യത്ത് വയോധികയെ ഒഴുക്കിൽപ്പെട്ട് കാണാതായതായി സംശയം. 
കണ്ണൂർ കക്കാട് പുഴ കരകവിഞ്ഞൊഴുകുന്നു, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഭാരതീയ വിദ്യാഭവൻ സ്കൂളിൽ വെള്ളം കയറ. കാസർകോട് അതിശക്തമായ മഴയും മിന്നൽ പ്രളയവും, മഞ്ചേശ്വരത്ത് ഉൾപ്പെടെ വെള്ളം കയറി.

ALSO READ: ഇടതടവില്ലാതെ മഴ; മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും 11 ജില്ലകളിൽ ഓറഞ്ച് അലർട്ടും

യേർക്കാട് ജംഗ്ഷനിലും വെള്ളക്കെട്ട്, നിരവധി വീടുകളിൽ വെള്ളം കയറി. മൂഡംബൈലിൽ വാഹനങ്ങൾ ഒഴുകിപ്പോയി, ആളുകളെ മാറ്റിപ്പാർപ്പിച്ചു. 
മഞ്ചേശ്വരം കരോടയിൽ ദേശീയപാത സർവീസ് റോഡിൽ വെള്ളം ഉയർന്നു. ഇടുക്കിയിലെ പൊന്മുടി, പാംബ്ല, കല്ലാർക്കുട്ടി, മലങ്കര ഡാമുകൾ തുറന്നു. മൂവാറ്റുപുഴയിൽ വലിയതോതിൽ ജലനിരപ്പ് ഉയർന്നു.

ജലനിരപ്പ് നിയന്ത്രിക്കാൻ മലങ്കര ഡാമിൽ നിന്ന് പുറത്തുവിടുന്ന ജലത്തിൻ്റെ അളവ് കുറച്ചു. ഇടുക്കിയിൽ 9 വീടുകൾ പൂർണമായും 103 വീടുകൾ ഭാഗികമായും തകർന്നു. കോട്ടയം വൈക്കത്ത് വീടുകളിൽ വെള്ളം കയറി. ശക്തമായ കാറ്റിലും മഴയിലും തിരുവനന്തപുരം നഗരത്തിൽ വ്യാപക നാശനഷ്ടം. രണ്ടു വീടുകൾ പൂർണമായും ഒട്ടേറെ കെട്ടിടങ്ങൾ ഭാഗികമായും തകർന്നു.

മലയോര കിഴക്കൻ മേഖലയിൽ ഇന്നലെ വൈകിട്ട് മുതൽ വൈദ്യുതിയില്ല. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വ്യാപകമായി മരങ്ങൾ കടപുഴകി. കവടിയാർ ടോൾ ജംഗ്ഷന് സമീപം പാർക്ക് ചെയ്ത കാറിന് മുകളിൽ മരം വീണു. വെള്ളയമ്പലം കുടപ്പനക്കുന്ന് പട്ടം കരമന ഭാഗങ്ങളിൽ മരങ്ങളിൽ കടപുഴകി. നെയ്യാറ്റിൻകര കുന്നത്തുകാലിൽ മരം വീണ് വീട് തകർന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News