തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. മഴ കനത്ത സാഹചര്യത്തിൽ മുൻപ് നൽകിയ മുന്നറിയിപ്പിൽ മാറ്റം വരുത്തിയിട്ടുണ്ട്. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം, ആലപ്പുഴ, മലപ്പുറം, തൃശൂർ, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ തമിഴ്നാട്ടിൽ ജൂൺ 23 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, വടക്കൻ കേരളത്തിൽ മഴ ശക്തമായി തുടരുകയാണ്. മഴക്കെടുതിയിൽ കാസർകോട് ഒരു മരണം റിപ്പോർട്ട് ചെയ്തു. ഉപ്പള സ്വദേശി കൊറഗപ്പ ഷെട്ടിയാണ് മരിച്ചത്. പാലക്കാട് ശക്തമായ മഴയിൽ മണ്ണാർക്കാട് മേഖലയിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായി.
ALSO READ: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്
കോഴിക്കോട് കനത്ത മഴയിൽ മതിലിടിഞ്ഞ് വീണു. ഇഎംഎസ് ആശുപത്രിക്ക് സമീപമാണ് മതിൽ തകർന്നത്. 10 മീറ്ററോളം ഉയരത്തിലുള്ള മതിലാണ് ഇടിഞ്ഞുവീണത്. അപകടത്തിൽ ആർക്കും പരിക്കില്ല. വടകരയിൽ കുളത്തിന്റെ അരിക് ഇടിഞ്ഞുവീണ് പിക്കപ്പ് ലോറി കുളത്തിൽ മുങ്ങി. ഡ്രൈവർ രക്ഷപ്പെട്ടു. കോഴിക്കോട്, കൊയിലാണ്ടി താലൂക്കുകളിലായി രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. 11 പേരെ മാറ്റിപ്പാർപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.