Rain Alert Kerala: സംസ്ഥാനത്ത് മഴ ശക്തം; കോഴിക്കോട് മലയോര മേഖലയിൽ കനത്ത മഴ, പുഴകളില്‍ ജലനിരപ്പുയരുന്നു

Heavy Rain In Kerala: സംസ്ഥാനത്ത് മലയോര മേഖലകളിൽ മഴ ശക്തമാകുന്നു. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

Written by - Zee Malayalam News Desk | Last Updated : May 24, 2025, 12:40 PM IST
  • ഒമ്പത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്
  • രണ്ട് ജില്ലകളിൽ റെഡ് അലർട്ടാണ്
Rain Alert Kerala: സംസ്ഥാനത്ത് മഴ ശക്തം; കോഴിക്കോട് മലയോര മേഖലയിൽ കനത്ത മഴ, പുഴകളില്‍ ജലനിരപ്പുയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ശനിയാഴ്ച റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ രണ്ട് ദിവസത്തിനുള്ളിൽ കാലവർഷം എത്തിച്ചേരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്.

ഇന്ന് ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശൂർ, കോഴിക്കോട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ALSO READ: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ റെഡ് അലർട്ട്

പിണറായിയിൽ ബൈക്ക് യാത്രികന് മേൽ തെങ്ങ് ഒടിഞ്ഞുവീണ് ​ഗുരുതരമായി പരിക്കേറ്റു. പെയിന്റിങ് തൊഴിലാളിയായ ഇ ഷിജിത്തിനാണ് അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മലയോര മേഖലയിൽ മഴ ശക്തമാണ്. കോഴിക്കോട് പുഴകളിൽ ജലനിരപ്പ് ഉയർന്നു. കോഴിക്കോട് ജില്ലയിലെ ഇരുവഴിഞ്ഞി പുഴയിലും ചെറുപുഴയിലുമാണ് ജലനിരപ്പുയർന്ന്.

മേലയോര മേഖലകളിൽ പലയിടത്തും ശക്തമായ മഴയെയും കാറ്റിനെയും തുടർന്ന് വൈദ്യുതി ലൈനിന് മുകളിലേക്ക് മരങ്ങൾ വീണ് വൈദ്യുതി തടസം നേരിടുന്നുണ്ട്. കൊടിയത്തൂർ ചെറുവാടിയിൽ രാത്ര ശക്തമായ കാറ്റിനെ തുടർന്ന് വൻ കൃഷിനാശം ഉണ്ടായി. ചെറുവാടിയിൽ വൈദ്യുതി പോസ്റ്റുകൾക്ക് കേടുപാടുകളും സംഭവിച്ചു.

ALSO READ: വീണ്ടും ഉയ‍ർന്ന് സ്വർണവില; പവന് വ‍ർധിച്ചത് 400 രൂപ, ഇന്ന് ഒരു പവൻ സ്വ‍ർണത്തിന് ഇത്ര

കൊടുങ്ങല്ലൂരിൽ കോട്ടപ്പുറം പുഴയിൽ മണൽവാരൽ തൊഴിലാളികളെ കാണാതായി. വഞ്ചി മുങ്ങിയുണ്ടായ അപകടത്തിലാണ് തൊഴിലാളികളെ കാണാതായത്. എറിയാട് മഞ്ഞളിപ്പള്ളി പ്രദീപ് (55), മേത്തല പടന്ന പാലക്കപറമ്പിൽ സന്തോഷ് (38) എന്നിവരെയാണ് കാണാതായത്. ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. കായൽ കടവിൽ പുലർച്ചെ 2.30ന് ആണ് അപകടമുണ്ടായത്.

അരുവിക്കര ഡാമിന്റെ ഒന്ന് മുതൽ അഞ്ച് വരെയുള്ള ഷട്ടറുകൾ ഉയർത്തി. വൃഷ്ടിപ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയത്. സംസ്ഥാനത്ത് പലയിടങ്ങളിലും ബീച്ചുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News