Kerala Rain Alert: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദം; സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്, നാല് ജില്ലകളിൽ റെഡ് അലര്‍ട്ട്

IMD predicts heavy rain in Kerala: ഒഡിഷയ്ക്കടുത്തുള്ള ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്നതോടെ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

Written by - Zee Malayalam News Desk | Last Updated : May 29, 2025, 06:13 AM IST
  • 31 വരെ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
  • മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ നിരവധി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്
Kerala Rain Alert: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദം; സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്, നാല് ജില്ലകളിൽ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: ഒഡിഷ തീരത്തിനടുത്ത് ന്യൂനമർ‍ദ്ദം ശക്തിപ്രാപിക്കുന്നതിനാൽ കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് 31 വരെ അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിന് ശേഷം മഴ കുറയുമെങ്കിലും ഒഡിഷയ്ക്കടുത്തുള്ള ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്നതോടെ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Add Zee News as a Preferred Source

അതിതീവ്ര മഴയ്ക്കൊപ്പം ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. ഇന്ന് ഇടുക്കി, പത്തനംതിട്ട, കാസർകോട്, കണ്ണൂർ എന്നീ ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ബാക്കി 10 ജില്ലകളിലും ഓറഞ്ച് അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇടുക്കി, പത്തനംതിട്ട, തൃശൂർ, എറണാകുളം, കാസർകോട്, കണ്ണൂർ എന്നീ ജില്ലകളിൽ വെള്ളിയാഴ്ച റെഡ് അലർട്ടാണ്.

ALSO READ: അതിതീവ്ര മഴ തുടരുന്നു; ദേശീയ ദുരന്ത നിവാരണ സംഘം വയനാട്ടിൽ

വെള്ളിയാഴ്ച ബാക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ എറണാകുളം, പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട്, വയനാട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. അങ്കണവാടികൾ, ട്യൂഷൻ ക്ലാസുകൾ, പ്രൊഫഷണൽ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്.

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് ഇടുക്കി, പത്തനംതിട്ട, കാസർകോട്, കണ്ണൂർ എന്നീ ജില്ലകളിലും നാളെ എറണാകുളം, ഇടുക്കി, പത്തനംതിട്ട, കണ്ണൂർ, തൃശൂർ, കാസർകോട് എന്നീ ജില്ലകളിലും റെഡ് അലർട്ടാണ്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്.

ALSO READ: മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്; നാല് ജില്ലകളിൽ റെഡ് അലർട്ട്

വെള്ളിയാഴ്ച വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, കോട്ടയം, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും ശനിയാഴ്ച കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, കണ്ണൂർ, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്.

കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ആലപ്പുഴ, ഇടുക്കി, കോട്ടയം, തൃശൂർ, എറണാകുളം, മലപ്പുറം, പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ വെള്ളിയാഴ്ചയും എറണാകുളം, തൃശൂർ, ഇടുക്കി, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട്, വയനാട് എന്നീ ജില്ലകളിൽ ശനിയാഴ്ചയും യെല്ലോ അലർട്ടാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News