Kerala Rain Alert: സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞേക്കും; ഇന്ന് യെല്ലോ അലർട്ട്

Yellow Alert Issued In Kerala: സംസ്ഥാനത്ത് ഇന്ന് 14 ജില്ലകളിലും യെല്ലോ അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 31, 2025, 07:24 AM IST
  • സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്
  • ഞായറാഴ്ച മുതൽ മഴയുടെ ശക്തി കുറഞ്ഞേക്കുമെന്നാണ് പ്രവചനം
Kerala Rain Alert: സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞേക്കും; ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പടിഞ്ഞാറൻ കാറ്റിന് ശക്തി കുറഞ്ഞു. ഇന്ന് സംസ്ഥാനത്തെ 14 ജില്ലകളിലും യെല്ലോ അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കും പരക്കെ മഴയ്ക്കും സാധ്യതയുണ്ട്.

Add Zee News as a Preferred Source

കടൽ പ്രക്ഷുബ്ധമാണ്. ഉയ‍ർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. തീരദേശത്തുള്ളവർ ജാ​ഗ്രത പുലർത്തണമെന്ന് നിർദേശം. ഞായറാഴ്ച മുതൽ മഴയുടെ ശക്തി കുറഞ്ഞേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. അതേസമയം, സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

ഇടുക്കി, കൊല്ലം, കോട്ടയം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മലയോര തീരദേശ മേഖലകളിൽ മഴ ശക്തം. കാറ്റിലും മഴയിലും നിരവധി നാശനഷ്ടം. നെയ്യാറ്റിൻകര കുന്നത്തുകാലിൽ വീടിന് മുകളിലൂടെ മരം വീണു. വീട്ടിലുണ്ടായിരുന്ന വൃദ്ധ അത്ഭുതകരമായി രക്ഷപ്പെട്ടു.

ALSO READ: കാലവർഷക്കെടുതി, മരണം 22; വ്യാപക നാശനഷ്ടങ്ങൾ

മലയോര തീരദേശ മേഖലകളിൽ ഇന്നലെ മുതൽ ആരംഭിച്ച മഴയും കാറ്റും ശക്തമായിതിനെ തുടർന്ന് വ്യാപക നാശനഷ്ടമാണ് പ്രദേശത്ത് ഉണ്ടായിരിക്കുന്നത്. മലയോര മേഖലയിൽ മഴ ശക്തം കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണു. നെയ്യാറ്റിൻകര, കിളിയൂർ, പൊട്ടു വിളാകം, മുത്തുക്കുഴി, മുട്ടച്ചൽ ഭാഗങ്ങളിൽ ഉണ്ടായ  ശക്തമായ കാറ്റിൽ നിരവധി  മരങ്ങൾ നിലംപൊത്തി. 

പാറശ്ശാല സബ്സ്റ്റേഷന്റെ കീഴിൽ 30 ൽ അധികം ഇലക്ട്രിക് പോസ്റ്റുകൾ പോസ്റ്റുകൾ ഒടിഞ്ഞു. പ്രദേശത്ത്  പലയിടത്തും വൈദ്യുത ബന്ധം പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. നെയ്യാറിൽ ജലനിരപ്പ് ഉയർന്നതോടെ അമ്പൂരി, വെള്ളറട , കുന്നത്തുകാൽ, ആര്യൻകോട്, ഒറ്റശേഖരമംഗലം തുടങ്ങിയ തുടങ്ങിയ പഞ്ചായത്തുകളിലെ താഴ്ന്ന ഇടങ്ങളിൽ പലയിടത്തും വെള്ളംകയറി ഇത് കൃഷി നാശത്തിനും ഇടവരുത്തി.

ചെങ്കൽ, ആറയൂര്, ഉദിയൻകുളങ്ങര തുടങ്ങിയ പ്രദേശങ്ങളിലെ ഏക്കർ കണക്കിന് നേത്ര വാഴകൾ കാറ്റത്ത് നിലംപൊത്തി. ഓണവിപണി ലക്ഷ്യമിട്ട് കൃഷി ഇറക്കിയ നേത്ര വാഴകളാണ് നിലം പതിച്ചത്. നെയ്യാറിലെ ജലനിരപ്പ് ഉയർന്നതും വൈദ്യുത ബന്ധങ്ങൾ തകരാറിലായ തും കാരണം കൊമ്പ, പന്തപ്ലാമൂട്, കാരിക്കുഴി, ചാക്കപ്പാറ, തുടങ്ങിയ ആദിവാസികൾ ഊരുകൾ പലതും ഒറ്റപ്പെട്ട അവസ്ഥയിലാണ്.

ALSO READ: ശമനമില്ലാതെ പേമാരി, കാലവർഷത്തിൽ മുങ്ങി കേരളം

അതേസമയം പൊഴിയൂർ, തെക്കേക്കൊല്ലങ്കോട്, പുല്ലുവിള, തുടങ്ങിയ ഇടങ്ങളിൽ കടൽക്ഷോഭവും ശക്തമാണ്, ജാഗ്രത നിർദ്ദേശത്തെ തുടർന്ന് പലമത്സ്യത്തൊഴിലാളികളും ഇന്ന് കടലിൽ ഇറങ്ങിയിട്ടില്ല. നെയ്യാറ്റിൻകര കുന്നത്തുകാലിൽ മരം വീണ് വീടിൻറെ മേൽക്കൂര തകർന്നു. കുന്നത്തു കാൽ വണ്ടിയോട്ടുകോണം സ്വദേശി ശാരദമ്മ (88) യുടെ വീട്ടിലാണ് അപകടം ഉണ്ടായത്.

ശബ്ദം കേട്ട് ശാരദ പുറത്തേക്ക് ഇറങ്ങിയത് കാരണം വൻ അപകടം ഒഴിവായി. ആറാട്ടുകുഴി പ്ലാൻ കാലയിലെ ജോയിയുടെ വീടിനു പുറത്തും മരം ഒടിഞ്ഞുവീണ് കേടുപാടുകൾ സംഭവിച്ചു. മഴ ശക്തമായ സാഹചര്യത്തിൽ മലയോര മേഖലകളിൽ രാത്രികാലങ്ങളിൽ ഉൾപ്പെടെയുള്ള സഞ്ചാരങ്ങൾ നിയന്ത്രണവിധേയമാക്കിയെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News