Kerala Rain Updates: വടക്കൻ ജില്ലകളിൽ മഴ ശക്തം; കോഴിക്കോട് തൃക്കന്തോട് ഉരുൾപൊട്ടി, കുറ്റ്യാടി ചുരത്തിൽ മണ്ണിടിച്ചിൽ

Landslides In Kuttiady Churam: കുറ്റ്യാടി ചുരത്തിലെ പത്താം വളവിലാണ് മണ്ണിടിച്ചിലുണ്ടായത്.

Written by - Zee Malayalam News Desk | Last Updated : Jul 17, 2025, 08:26 AM IST
  • മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ താമരശേരി, കുറ്റ്യാടി ചുരം റോഡുകളിൽ ​ഗതാ​ഗതത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ നിർദേശം
  • ചുരം റോഡുകളിൽ അത്യാവശ്യ വാഹനങ്ങൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂവെന്ന് കളക്ടർ വ്യക്തമാക്കി
Kerala Rain Updates: വടക്കൻ ജില്ലകളിൽ മഴ ശക്തം; കോഴിക്കോട് തൃക്കന്തോട് ഉരുൾപൊട്ടി, കുറ്റ്യാടി ചുരത്തിൽ മണ്ണിടിച്ചിൽ

കോഴിക്കോട്: വടക്കൻ കേരളത്തിൽ മഴ അതിശക്തമായി തുടരുന്നു. കോഴിക്കോട് മരുതോങ്കര പ‍ഞ്ചായത്തിലെ തൃക്കന്തോട് ഉരുൾപൊട്ടലുണ്ടായി. ജനവാസ മേഖലയിൽ അല്ല ഉരുൾപൊട്ടലുണ്ടായത്. കുറ്റ്യാടി ചുരത്തിൽ മണ്ണിടിച്ചിലും ഉണ്ടായി. ചുരത്തിലെ പത്താം വളവിലാണ് മണ്ണിടിച്ചിലുണ്ടായത്.

Add Zee News as a Preferred Source

കാസർകോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ് നൽകിയിരിക്കുന്നത്. കാസർകോട് ചെറുവത്തൂരിലെ കുളങ്ങാട് മലയിലും മണ്ണിടിച്ചിലുണ്ടായി.

ALSO READ: സംസ്ഥാനത്ത് മഴ ശക്തം; അഞ്ച് ജില്ലകളിലെ സ്കൂളുകൾക്ക് അവധി

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ താമരശേരി, കുറ്റ്യാടി ചുരം റോഡുകളിൽ ​ഗതാ​ഗതത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ കളക്ടർ സ്നേഹിൽ കുമാർ സിങ് നിർദേശം നൽകി. ചുരം റോഡുകളിൽ അത്യാവശ്യ വാഹനങ്ങൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂവെന്ന് കളക്ടർ വ്യക്തമാക്കി.

ഭാരം കൂടിയ വാഹനങ്ങൾ ചുരത്തിലൂടെ കടത്തിവിടില്ല. പ്രദേശത്ത് പോലീസിന്റെ പട്രോളിങ് ശക്തമാക്കാനും കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. ഫയർ ആൻഡ് റെസ്ക്യൂ, കെഎസ്ഇബി തുടങ്ങിയ വിഭാ​ഗങ്ങൾക്ക് അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പൂർണ സജ്ജരായിരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

ALSO READ: സംസ്ഥാനത്ത് ഇന്നും കനത്ത മഴ; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മഴക്കെടുതിയുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കണമെന്ന് വില്ലേജ് ഓഫീസർമാർക്ക് നിർദേശം നൽകി. സംസ്ഥാനത്ത് പരക്കെ മഴ ശക്തമാണ്. സംസ്ഥാനത്ത് മഴ ശക്തമായതോടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News