Kerala Rain Updates: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; നാളെ മുതൽ വീണ്ടും കടുക്കും
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. വരുന്ന മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. വരുന്ന മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഇന്ന് മഴ അലർട്ട് (Rain Alert) ഒന്നും പ്രഖ്യാപിച്ചിട്ടില്ല. മഴ കൂടുതൽ ലഭിക്കുന്നത് വടക്കൻ കേരളത്തിലും മദ്ധ്യകേരളത്തിലുമാകും. പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
Also Read: ഇടമലയാർ പമ്പാ ഡാമുകൾ തുറന്നു; പെരിയാറിന്റെ തീരത്ത് കനത്ത ജാഗ്രത
ബുധനാഴ്ച മുതൽ മഴ വീണ്ടും കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെയാണ് സംസ്ഥാനത്ത് മഴ ശക്തമാകുക എന്നാണ് റിപ്പോർട്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്.
ബുധനാഴ്ച ആലപ്പുഴ, കണ്ണൂർ, കാസർകോട് എന്നീ ജില്ലകൾ ഒഴികെ ബാക്കിയെല്ലാ ജില്ലകളിലും യെല്ലോ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച 12 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. വെള്ളിയാഴ്ച കാസർഗോഡ് ഒഴിയെ ബാക്കിയെല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: Rain alert | സംസ്ഥാനത്ത് 20 മുതൽ നാല് ദിവസം വീണ്ടും ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്
ഇതിനിടയിൽ ഇടമലയാർ, പമ്പാ ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു. ഇടമലയാറിന്റെ (Idamalayar Dam) ഷട്ടറുകൾ രാവിലെ ആറ് മണിക്കും പമ്പാ ഡാമിന്റേത് രാവിലെ അഞ്ച് മണിക്കുമാണ് തുറന്നത്. പമ്പാ ഡാമിന്റെ രണ്ട് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതമാണ് തുറന്നത്. പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ ഉത്തരവിന്മേലാണ് നടപടി എടുത്തത്.
Also Read: വെള്ളക്കെട്ടിനിടയിലും താലികെട്ട്; വൈറലായി ആലപ്പുഴയിലെ നവദമ്പതിമാർ
ജനവാസ മേഖലകളില്‍ പരമാവധി 10 സെന്റിമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാത്തവിധം പമ്പാ നദിയിലേക്ക് ഒഴുക്കിവിടുന്നതിനാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇടമലയാറിൽ നിന്നുള്ള വെള്ളം എട്ട് മണിയോടെ ഭൂതത്താൻ കെട്ടിലെത്തും. അതിന്റെ അടിസ്ഥാനത്തിൽ പെരിയാറിന്റെ തീരത്ത് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...