തിരുവനന്തപുരം: സംസ്ഥാനത്തിന് 5,54,390 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 5,18,290 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 36,100 കോവാക്‌സിനുമാണ് എത്തിയത്. തിരുവനന്തപുരത്ത് 2,87,600 ഡോസ് വാക്‌സിനും എറണാകുളത്ത് 1,37,310 ഡോസ് വാക്‌സിനും, കോഴിക്കോട് 93,380 ഡോസ് വാക്‌സിനുമാണ് എത്തിയത്. ഇതുകൂടാതെ തിരുവനന്തപുരത്ത് 36,100 ഡോസ് കോവാക്‌സിനും എത്തിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്ത് ഇന്ന് 1,47,876 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 949 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. സംസ്ഥാനത്താകെ ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,66,14,344 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,19,69,849 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 46,44,495 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയതെന്നും മന്ത്രി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.