തിരുവനന്തപുരം: രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ നാളെ തുറക്കും. അതിശക്തമായ മഴയ്ക്ക് ശമനമുണ്ടായതിനാൽ സ്‌കൂളുകൾ നാളെ അതായത് ജൂൺ 2 ന് തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
Also Read: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: നിലമ്പൂരിൽ അഡ്വ. മോഹൻ ജോർജ് ബിജെപി സ്ഥാനാർത്ഥി
സ്കൂൾ തുറന്ന ശേഷമുള്ള ആദ്യ രണ്ട് ആഴ്ചകളിൽ പാഠപുസ്തക പഠനം ഉണ്ടാകില്ലെന്നും പകരം പരിസര ശുചീകരണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, കായികം, കൃഷി, നല്ല പെരുമാറ്റം, റോഡ് നിയമങ്ങൾ, പോക്സോ നിയമം എന്നിങ്ങനെ കുഞ്ഞുങ്ങൾ അറിയേണ്ട സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ പഠിപ്പിക്കുമെന്നും. ഒന്നാം ക്ലാസ്സിൽ പ്രവേശന പരീക്ഷ നടത്തുന്ന സ്കൂളുകൾക്കെതിരെ കർശന നിടപടി സ്വീകരിക്കുമെന്നും. പ്രവേശന പരീക്ഷ നടത്തി കുഞ്ഞുങ്ങളെ ദ്രോഹിക്കുന്ന സ്കൂളുകളുടെ അംഗീകാരം റദ്ദാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇതിനിടയിൽ പുതുവര്‍ഷത്തില്‍ സംസ്ഥാനത്തെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഇനി അരമണിക്കൂർ കൂടി ക്ളാസിലിരുന്ന് പഠിക്കേണ്ടി വരുമെന്ന റിപ്പോർട്ടുമുണ്ട്. സർക്കാർ-എയ്ഡഡ് സ്‌കൂളുകളിൽ ദിവസം അരമണിക്കൂർ പഠന സമയം കൂട്ടാനുള്ള നിർദേശം ഗുണനിലവാര സമിതി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ പ്രതിപക്ഷ സംഘടനകൾ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് തിടുക്കത്തിലുള്ള ഈ തീരുമാനം നടപ്പിലാക്കുന്നത്. രാവിലെ 9:45 മുതൽ വൈകിട്ട് 4:15 വരെ ഹൈസ്കൂൾ ക്ളാസുകൾ ക്രമീകരിക്കാനാണ് വകുപ്പ് ആലോചിക്കുന്നത്. ഒപ്പം 7 ശനിയാഴ്ചകൾ പ്രവർത്തി ദിവസമാക്കും.
Also Read: പവർഫുൾ ഗുരു ആദിത്യ രാജയോഗത്താൽ ഇവർക്ക് ലഭിക്കും വൻ സമ്പത്ത് ഒപ്പം പുരോഗതിയും!
ജില്ലയിൽ സ്‌കൂൾ തുറക്കലിന് മുന്നോടിയായുള്ള സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധനയും അനുബന്ധ നടപടികളും പൂർത്തിയായിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. ഒന്നു മുതൽ 10 വരെയുള്ള 992 സ്‌കൂളുകളുടെയും ഒന്നു മുതൽ പ്ലസ്ടുവരെയുള്ള 1121 സ്‌കൂളുകളുടെയും പരിശോധനയാണ് പൂർത്തിയായത്. സ്‌കൂൾ ബസുകളുടെ പരിശോധനയും പൂർത്തിയായിട്ടുണ്ട്. പോരായ്മകൾ കണ്ടെത്തി വാഹനങ്ങൾ ഉടനടി പ്രശ്നം പരിഹരിച്ച് വീണ്ടും ഹാജരാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.









