വിവാഹിതരാകാനൊരുങ്ങി കേരളാ-ഗേ കമിതാക്കള്‍!

നികേഷ്-സോനു ദമ്പതികള്‍ക്ക് ശേഷം മറ്റൊരു ഗേ വിവാഹത്തിന് കൂടി കേരളം സാക്ഷിയാകാന്‍ ഒരുങ്ങുകയാണ്. ഉടന്‍ വിവാഹിതരാകുമെന്നറിയിച്ച് നിവേദ്‌, റഹിം എന്നിവരാണ്‌ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുന്നത്. 

Sneha Aniyan | Updated: Dec 11, 2019, 01:11 PM IST
വിവാഹിതരാകാനൊരുങ്ങി കേരളാ-ഗേ കമിതാക്കള്‍!

നികേഷ്-സോനു ദമ്പതികള്‍ക്ക് ശേഷം മറ്റൊരു ഗേ വിവാഹത്തിന് കൂടി കേരളം സാക്ഷിയാകാന്‍ ഒരുങ്ങുകയാണ്. ഉടന്‍ വിവാഹിതരാകുമെന്നറിയിച്ച് നിവേദ്‌, റഹിം എന്നിവരാണ്‌ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുന്നത്. 

പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട്‌ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്താണ് ഇരുവരും വിവാഹ വാര്‍ത്ത പങ്കുവച്ചിരിക്കുന്നത്. കൊച്ചി സ്വദേശിയാണ് നിവേദ്. റഹീം ആലപ്പുഴ സ്വദേശിയും. ബാംഗ്ലൂരിലെ  ഒരു സ്വകാര്യ സ്ഥാപനത്തിന്‍റെ ക്ലയിന്‍റ് കോർഡിനേറ്ററായി ജോലി ചെയ്യുകയാണ് നിവേദ്. 

റഹീം യുഎഇയില്‍ ആണ് ജോലി ചെയ്യുന്നത്. അനുശ്രീ പ്രകാശ് എന്ന ഫോട്ടോഗ്രാഫറാണ് ഇവരുടെ പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട്‌ ചിത്രങ്ങള്‍ പകര്‍ത്തിയത്.

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫേസ്ബൂക്കിലൂടെ പരിചയപ്പെട്ട ഇരുവരും വിവാഹ ശേഷം വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് വേണമെന്നും ആഗ്രഹമുണ്ട്. ബ്ലാംഗ്ലൂരിലെ ഒരു ലേക്കില്‍ വെച്ച് ഇംഗ്ലീഷ് രീതിയിലാകും  ഇരുവരുടെയും വിവാഹം.