Kerala SSLC Result 2025: എസ്എസ്എൽസി ഫലം അറിയാം വെറും മൂന്ന് ക്ലിക്കിൽ, എങ്ങനെ?

How To Check Kerala SSLC Result 2025: 4,26,697 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. 2025 മാർച്ച് 3 മുതൽ മാർച്ച് 26 വരെയാണ് പരീക്ഷകൾ നടന്നത്. 

Written by - Zee Malayalam News Desk | Last Updated : May 9, 2025, 02:57 PM IST
  • കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് കേരള എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പുറത്തുവരും
  • ഇന്ന് മൂന്നു മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുന്നത്
  • എസ്എസ്എൽസി ഫലം അറിയാം വെറും മൂന്ന് ക്ലിക്കിൽ
Kerala SSLC Result 2025: എസ്എസ്എൽസി ഫലം അറിയാം വെറും മൂന്ന് ക്ലിക്കിൽ, എങ്ങനെ?

തിരുവനന്തപുരം: കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് കേരള എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പുറത്തുവരും.  ഇന്ന് മൂന്നു മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുന്നത്. ഇതോടൊപ്പം ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എഎച്ച്എസ്എൽസി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. 

Add Zee News as a Preferred Source

Also Read: എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും; എവിടെ ഫലമറിയാം, വിശദാംശങ്ങള്‍

ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷാ ഫലം കാത്തിരിക്കുന്നത്.  ഇത്തവണ 2025 മാർച്ച് 3 മുതൽ മാർച്ച് 26 വരെയാണ് എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷകൾ നടന്നത്.  ഫലങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ പരീക്ഷ ഭവന്റെ വെബ്‌സൈറ്റില്‍ ലഭ്യമാകും. https://keralaresults.nic.in/ അല്ലെങ്കിൽ കേരള പരീക്ഷാഭവനിൽ keralapareekshabhavan.in എന്നതാണ് കേരള എസ്എസ്എൽസി ഫലങ്ങൾ അറിയാൻ കഴിയുന്ന ഔദ്യോഗിക വെബ്സൈറ്റുകൾ. 

ഫല പ്രഖ്യാപനത്തിന് ശേഷം ഫലം അറിയാനായി ഒരേ സൈറ്റിലേക്ക് ആളുകളുടെ തിരക്ക് ഉണ്ടാകുമ്പോൾ ഫലം അറിയാൻ കുറച്ചു വൈകിയേക്കും.  അതുകൊണ്ടുതന്നെ എസ്എസ്എൽസി ഫലം അറിയാൻ വിദ്യാഭ്യാസ വകുപ്പ് ഒന്നിലധികം വെബ്സൈറ്റ് പുറത്തിറക്കിയിട്ടുണ്ട്.  ഈ കാണുന്ന ഏഴ് വെബ്സൈറ്റിൽ ഏതിലെങ്കിലും ഒന്നിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക്  ഫലം അറിയാം കഴിയും. ആ സൈറ്റുകൾ ഇവയാണ്...

1. http://keralapareekshabhavan.in

2. https://sslcexam.kerala.gov.in

3. www.results.kite.kerala.gov.in

4. http://results.kerala.nic.in

5. www.prd.kerala.gov.in

6. www.results.kerala.nic.in

7. www.sietkerala.gov.in

Also Read: 50 ലധികം പാക് ഡ്രോണുകൾ ഇന്ത്യൻ വ്യോമ സേന വെടിവച്ചിട്ടു; ചണ്ഡീഗഡിൽ എയർ സൈറൺ (LIVE)

ഇത് കൂടതെ ടെക്നിക്കൽ എസ്എസ്എൽസി ഫലം അറിയാൻ പോകേണ്ട വെബ്‌സൈറ്റ് ഇവയാണ്...

SSLC (HI)-  http://sslchiexam.kerala.gov.in   

THSLC (HI)- http:/thslchiexam.kerala.gov.in 

THSLC - http://thslcexam.kerala.gov.in

AHSLC - http://ahslcexam.kerala.gov.in

എസ്എസ്എൽസി ഫലം വെറും 3 ക്ലിക്കിൽ എങ്ങനെ അറിയാം എന്നറിയാം

1. ഫലം അറിയാൻ ആദ്യം നിങ്ങൾ മുകളിൽ നൽകിയിരിക്കുന്നതിൽ ഏതെങ്കിലും സൈറ്റിൽ കയറുക. ഇതിൽ പറഞ്ഞിരിക്കുന്ന ആദ്യത്തെ സൈറ്റുകളിൽ കയറാതെ താഴോട്ടുള്ള മറ്റേതെങ്കിലും സൈറ്റിൽ കയറുന്നതായിരിക്കും കൂടുതൽ നല്ലത്. 

2. ശേഷം നിങ്ങൾ ചെയ്യേണ്ടത് എസ്എസ്എൽസി അഡ്മിറ്റ് കാർഡിലുള്ള നിങ്ങളുടെ റോൾ നമ്പർ രേഖപ്പെടുത്തുക ഒപ്പം ജനനത്തീയതിയും.

3. ഇതിന് ശേഷം submit ചെയ്യുക. ശേഷം നിങ്ങളുടെ ഫലം അറിയാൻ കഴിയും. 

ഇത് കൂടാതെ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യം ഫലം നോക്കുന്നതിന് മുൻപ് സേർച്ച് എഞ്ചിന് ആപ്ലിക്കേഷന്റെ ക്യാഷെ ക്ലിയർ ചെയ്തിട്ടുണ്ടോ എന്നാണ്. ഇങ്ങനെ ചെയ്താൽ നിങ്ങൾക്ക് ഫലം വേഗത്തിൽ ലഭിക്കും. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും.

 

Trending News