Kerala SSLC Results 2025: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നാളെ വൈകുന്നേരം മൂന്നു മണിക്ക് എസ്എസ്എൽസി ഫല പ്രഖ്യാപനം നടത്തും.
)
തിരുവനന്തപുരം: കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് എസ്എസ്എൽസി പരീക്ഷാഫലം നാളെ അറിയാം. നാളെ വൈകുന്നേരം 3 മണിക്ക് വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക.
ഇതോടൊപ്പം ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എഎച്ച്എസ്എൽസി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. മന്ത്രിയുടെ വാർത്താ സമ്മേളനത്തിന് പിന്നാലെ ഔദ്യോഗിക സൈറ്റുകളിൽ നിന്നും എസ്എസ്എൽസി ഫലം ലഭ്യമാകും. ഫല പ്രഖ്യാപനത്തിന് ശേഷം https://pareekshabhavan.kerala.gov.in/, https://keralaresults.nic.in/, https://results.kite.kerala.gov.in/ എന്നീ വെബ്സൈറ്റുകളിൽ നിന്നുമാണ് പരീക്ഷ ഫലം അറിയാൻ കഴിയുക.
ഫലപ്രഖ്യാപനത്തിന് ശേഷം നാലുമണിയോടെ എസ്എസ്എൽസി പരീക്ഷാഫലം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ മൊബൈൽ ആപ്പിലും താഴെപ്പറയുന്ന വെബ് സൈറ്റുകളിലും ലഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്. 2964 സെന്ററുകളിലായി പരീക്ഷ എഴുതിയ 4,26,697 വിദ്യാർത്ഥികളുടെ റിസൾട്ടാണ് നാളെ പ്രഖ്യാപിക്കുന്നത്. 2025 മാർച്ച് 3 മുതൽ മാർച്ച് 26 വരെയാണ് എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷകൾ നടന്നത്.
എസ്എസ്എൽസി ഫലം അറിയാൻ കഴിയുന്ന വെബ്സൈറ്റുകൾ ഇവയാണ്
https://pareekshabhavan.kerala.gov.in
https://kbpe.kerala.gov.in
https://results.digilocker.kerala.gov.in
https://ssloexam.kerala.gov.in
https://prd.kerala.gov.in
https://results.kerala.gov.in
https://examresults.kerala.gov.in
https://results.kite.kerala.gov.in
എസ്എസ്എൽസി പരീക്ഷാ ഫലം എങ്ങനെ അറിയാം?
വെബ്സൈറ്റിൽ നിങ്ങളുടെ പേരും രജിസ്റ്റർ നമ്പറും ജനന തീയതിയും നൽകിയാൽ മതിയാകും. ഫലം ഓൺലൈനിനായി തന്നെ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഡിജിലോക്കർ വഴിയും അക്സസ് ചെയ്യാം. അതുപോലെ താനെ '56263' എന്ന നമ്പറിൽ എസ്എംഎസ് അയച്ചും ഫലം അറിയാൻ കഴിയും. എസ്എംഎസ് അയക്കേണ്ടത് KERALA10(രജിസ്ട്രേഷൻ നമ്പർ) എന്ന ഫോർമാറ്റിലാണ്.
ഇത്തവണയും എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ ഗ്രേഡ് മതിയെന്ന നിര്‍ദേശമാണ് ഉള്ളത്. 2025 മാര്‍ച്ചിലെ എസ്എസ്എല്‍സി പരീക്ഷയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പരീക്ഷ കമ്മിഷണര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷാഫലം പ്രഖ്യാപിച്ചു മൂന്നു മാസത്തിനുള്ളില്‍ ലഭിച്ച മാർക്ക് വിവരം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകില്ലെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പരീക്ഷാഫലം പ്രഖ്യാപിച്ച് 3 മാസത്തിന് ശേഷം മാത്രമേ കുട്ടികൾക്ക് മാർക്ക് അറിയാൻ കഴിയു. മൂന്നു മാസം മുതൽ രണ്ടു വർഷം വരെ 500 രൂപ ഫീസ് അടച്ചാൽ മാർക്ക് വിവരങ്ങളറിയാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.