പായിപ്പാട്ടെ അതിഥി തൊഴിലാളികളുടെ പ്രതിഷേധം ആസൂത്രിതം! അന്വേഷണത്തിനോരുങ്ങി സര്‍ക്കാര്‍!

പായിപ്പാട്ടെ അതിഥി തൊഴിലാളികളുടെ പ്രതിഷേധം ആസൂത്രിതം എന്ന സംശയം ബലപ്പെടുന്നു.പായിപ്പാട്ടെ അതിഥി തൊഴിലാളികള്‍ തങ്ങള്‍ക്ക് 

Last Updated : Mar 29, 2020, 07:26 PM IST
പായിപ്പാട്ടെ അതിഥി തൊഴിലാളികളുടെ പ്രതിഷേധം ആസൂത്രിതം! അന്വേഷണത്തിനോരുങ്ങി സര്‍ക്കാര്‍!

കോട്ടയം:പായിപ്പാട്ടെ അതിഥി തൊഴിലാളികളുടെ പ്രതിഷേധം ആസൂത്രിതം എന്ന സംശയം ബലപ്പെടുന്നു.പായിപ്പാട്ടെ അതിഥി തൊഴിലാളികള്‍ തങ്ങള്‍ക്ക് 
നാട്ടിലേക്ക് മടങ്ങണം എന്ന്‍ ആവശ്യപെട്ടാണ് തെരുവിലിറങ്ങിയത്.ആയിരക്കണക്കിന് പേരാണ് തെരുവില്‍ പ്രതിഷേധവുമായി എത്തിയത്.

ഇവര്‍ക്ക് ഭക്ഷണം എത്തിച്ച് കൊടുക്കുന്നതിനുള്ള എല്ലാ നടപടികളും ജില്ലാ ഭരണകൂടം സ്വീകരിച്ചിരുന്നു.ഇവര്‍ക്ക് തമാസത്തിനായുള്ള സൗകര്യങ്ങളും പ്രാദേശിക ഭരണകൂടം 
ഒരുക്കിയിരുന്നു.അവര്‍ക്ക് ആവശ്യ വസ്തുക്കള്‍ സര്‍ക്കാര്‍ എത്തിച്ചിരുന്നു.എന്നാല്‍ അവര്‍ക്ക് നാട്ടിലേക്ക് മടങ്ങണം എന്ന് ആവശ്യപെടുകയായിരുന്നു.
സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്കായി എല്ലാ ക്രമീകരണങ്ങളും സര്‍ക്കാര്‍ ഒരുക്കുകയും ചെയ്തിരുന്നു.പ്രാദേശികമായി രാഷ്ട്രീയ സംഘടനകളും ഇവര്‍ക്ക് 
സഹായത്തിനായി രംഗത്തുണ്ടായിരുന്നു.സിപിഎം നേതൃത്വം ഇവര്‍ക്ക് സഹായവുമായി സജീവമായി തന്നെയുണ്ടായിരുന്നു.

Also read:പായിപ്പാട് ഉത്തരേന്ത്യയിലല്ല;അതിഥി തൊഴിലാളികളുടെ പ്രതിഷേധ ദൃശ്യങ്ങള്‍ കാട്ടാതെ മലയാള മാധ്യമങ്ങള്‍!

സംഭവം ആസൂത്രിതം എന്ന് പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ശക്തികളാണ് 
ഇതിന് പിന്നിലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.നേരത്തെ പായിപ്പാട്ടെ അതിഥി തൊഴിലാളികളുടെ പ്രതിഷേധ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാട് ചില 
മാധ്യമ സ്ഥാപനങ്ങള്‍ സ്വീകരിച്ചിരുന്നു. അതേസമയം പായിപ്പാട്ടെ അതിഥി തൊഴിലാളികളുടെ പ്രധിഷേധത്തിന് പിന്നില്‍ ഒരു മാധ്യമ സ്ഥാപനം ആണെന്ന ആരോപണവും 
ഉയര്‍ന്നിട്ടുണ്ട്,നേരത്തെ ഡല്‍ഹി കലാപവുമായി ബന്ധപെട്ട് കേന്ദ്രസര്‍ക്കാര്‍ സംപ്രേക്ഷണ വിലക്ക് ഏര്‍പെടുത്തിയ രണ്ട് മാധ്യമ സ്ഥാപനങ്ങളില്‍ ഒന്നാണ് ആരോപണത്തിന്റെ 
നിഴലില്‍ നില്‍ക്കുന്നത്.എന്തായാലും സംഭവത്തില്‍ അന്വേഷണം നടത്തുന്നതിലൂടെ ഇതുമായി ബന്ധപെട്ട് ആസൂത്രണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന്
മുന്നില്‍ കൊണ്ടുവരാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കണക്ക്കൂട്ടുന്നത്‌.

Trending News