Bakrid 2025: കേരളത്തിൽ മാസപ്പിറവി കണ്ടില്ല; ബലിപെരുന്നാൾ ജൂൺ 7ന്

ഇത്തവണ ജൂൺ 7നാണ് കേരളത്തിൽ ത്യാഗസ്മരണകളുമായി ബലിപെരുന്നാൾ ആഘോഷിക്കുക. 

Written by - Zee Malayalam News Desk | Last Updated : May 27, 2025, 11:04 PM IST
  • ഇന്ന് മാസപ്പിറവി കണ്ടില്ല.
  • മെയ് 29ന് ദുൽഹിജ്ജ ഒന്നായിരിക്കും.
  • അറഫാ ദിനം ജൂൺ 6നാണ്.
Bakrid 2025: കേരളത്തിൽ മാസപ്പിറവി കണ്ടില്ല; ബലിപെരുന്നാൾ ജൂൺ 7ന്

കോഴിക്കോട്: കേരളത്തിൽ ജൂൺ 7നാണ് ബലിപെരുന്നാൾ. ഇന്ന് മാസപ്പിറവി കണ്ടില്ല. മെയ് 29ന് ദുൽഹിജ്ജ ഒന്നായിരിക്കും. ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ.കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങളുടെ നാഇബ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് അബ്ദുല്‍ നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. 

Add Zee News as a Preferred Source

അറഫാ ദിനം ജൂൺ 6നാണ്. ഹജ് കർമങ്ങൾക്ക് സമാപനം കുറിക്കുന്ന ദിവസമാണ് അറഫാ ദിനം. അടുത്ത ദിവസം ഇസ്‌ലാം മതവിശ്വാസികൾ ത്യാഗസ്മരണകളുമായി ബലിപെരുന്നാൾ ആഘോഷിക്കും. ദുൽഹജ് മാസത്തിലെ പത്താം തീയതിയാണ് ഹജ് തീർഥാടനത്തിന് സമാപനം കുറിക്കുന്നത്. ഇതോടെ ബലി പെരുന്നാളും ആരംഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News