ജില്ല വിട്ടുള്ള ബസ് സര്‍വീസുകളും അന്തര്‍ സംസ്ഥാന ട്രെയിന്‍ സര്‍വീസുകളും തുടങ്ങാന്‍ സമയമായില്ലെന്ന് മുഖ്യമന്ത്രി!

ലോക്ക് ഡൌണിലെ ഇളവുകള്‍ സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് കേന്ദ്രസര്‍ക്കാരിനെ അറിയിക്കും.

Last Updated : May 12, 2020, 07:15 PM IST
ജില്ല വിട്ടുള്ള ബസ് സര്‍വീസുകളും അന്തര്‍ സംസ്ഥാന ട്രെയിന്‍ സര്‍വീസുകളും തുടങ്ങാന്‍ സമയമായില്ലെന്ന് മുഖ്യമന്ത്രി!

തിരുവനന്തപുരം:ലോക്ക് ഡൌണിലെ ഇളവുകള്‍ സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് കേന്ദ്രസര്‍ക്കാരിനെ അറിയിക്കും.
ജില്ലവിട്ടുള്ള ബസ് സര്‍വീസുകളും അന്തര്‍ സംസ്ഥാന ട്രെയിന്‍ സര്‍വീസുകളും തുടങ്ങാന്‍ സമയമായില്ലെന്ന കേരളത്തിന്‍റെ നിലപാട് കേന്ദ്രത്തെ 
അറിയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

15ആം തീയതിക്കകം സംസ്ഥാനങ്ങള്‍ നിര്‍ദേശം അറിയിക്കണം എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.
ജില്ലയ്ക്ക് അകത്തുള്ള ബസ്‌ സര്‍വീസ് നടത്താമെന്നാണ് സംസ്ഥാനത്തിന്‍റെ നിലപാട്,യാത്രക്കാരുടെ എണ്ണം പരിമിത പെടുത്തുകയും 
കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പെടുത്തുകയും ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി,

യാത്രക്കാരുടെ എണ്ണം പരിമിത പെടുത്തേണ്ടി വരുന്നതിനാല്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുരക്ഷയ്ക്കായുള്ള നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ പെര്‍മിറ്റ്‌ റദ്ദ് ചെയുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും 
മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തിനുള്ളില്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് അനുവദിക്കണം എന്ന് സംസ്ഥാനം ആവശ്യപെടുമെന്നും മുഖ്യമന്ത്രി 
പറഞ്ഞു.കര്‍ശന സുരക്ഷയോടെ മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കണം എന്ന നിലപാടും സംസ്ഥാനം കേന്ദ്രത്തെ അറിയിക്കും.

മുംബൈ,അഹമദാബാദ്,ഡല്‍ഹി,കൊല്‍ക്കത്ത,ഹൈദരാബാദ്,ചെന്നൈ,ബംഗളൂരു നഗരങ്ങളില്‍ നിന്ന് നോണ്‍ സ്റ്റോപ്പ്‌ ട്രെയിന്‍ 
സര്‍വീസ് കേരളത്തിലേക്ക് തുടങ്ങണമെന്നും സംസ്ഥാനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും.

കര്‍ശന സുരക്ഷയോടെ ഓട്ടോറിക്ഷകള്‍ അനുവദിക്കണം,ഓട്ടോ റിക്ഷയില്‍  ഒരാളെ മാത്രം അനുവദിക്കും,എന്നാല്‍ 
കുടുംബാംഗങ്ങള്‍ സഞ്ചരിക്കുകയാണെങ്കില്‍ ഇളവ് ആകാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 അകലം പാലിച്ചുകൊണ്ട് റസ്റ്റോറന്റുകളുടെ പ്രവര്‍ത്തനം ആരംഭിക്കണം,ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ 
ആരംഭിക്കണം എന്നും സംസ്ഥാനം കേന്ദ്രത്തെ അറിയിക്കും.

Also Read:സംസ്ഥാനത്ത് 5പേര്‍ക്ക് കൂടി കോവിഡ് 19;അകെ രോഗം സ്ഥിരീകരിച്ചത് 524 പേര്‍ക്ക്;32 പേര്‍ ചികിത്സയില്‍!

തൊഴിലുറപ്പ് പദ്ധതി കാര്‍ഷിക മേഖലയ്ക്കും ബാധകമാക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവ്ശ്യപെടും.
മഴയ്ക്ക് മുന്‍പ് കഴിയുന്നത്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കും.
വ്യവസായങ്ങളുടെയും വ്യപാര മേഖലകളുടെയും പ്രവര്‍ത്തനം കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ ഒഴികെ നഗരങ്ങളെന്നോ
ഗ്രാമങ്ങളെന്നോ വുത്യാസം കൂടാതെ അനുവദിക്കണം എന്നാണ് കേരളത്തിന്‍റെ നിലപാട്.ഇക്കാര്യങ്ങളൊക്കെ കേന്ദ്രസര്‍ക്കാരിനെ 
അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Trending News