"ബീഫ് എന്നാല്‍ പശുവിറച്ചി മാത്രമാണെന്ന് വരുത്തിതീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു"-കടകംപള്ളി

ടൂറിസം വകുപ്പിന്‍റെ ട്വിറ്റര്‍ പേജില്‍ ബീഫ് ഉലര്‍ത്തിയതിന്‍റെ ചിത്രം പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്.കേരളത്തില്‍ ആരും ഭക്ഷണത്തെയും മതത്തെയും കൂട്ടികുഴയ്ക്കാറില്ലെന്നും മന്ത്രി വ്യക്തമാക്കി.

Updated: Jan 17, 2020, 07:48 PM IST

ആരുടെയെങ്കിലും മതവിക്കരത്തെ വൃണപെടുത്താന്‍ സര്‍ക്കാരിന് താല്പര്യമില്ല.ഇത്തരമൊരു കാര്യത്തിന് വര്‍ഗീയ നിറം നല്‍കാനുള്ള നീക്കം അപലപനീയമാണ്.

പശു മാംസം മാത്രമല്ല പോത്ത് മാംസവും ഉള്‍പെടുന്നതാണ് ബീഫ് എന്ന് പറയുന്നത്.എന്നാല്‍ ചിലര്‍ ബീഫ് എന്നാല്‍ പശുവിറച്ചി മാത്രമെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രന്‍ വിശദീകരിച്ചു.

ടൂറിസം വകുപ്പ് എന്തുകൊണ്ട് പോര്‍ക്കിന്‍റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നില്ല എന്ന് ചോദിക്കുന്നവര്‍ക്ക് മറുപടിയായി പോര്‍ക്ക് അടക്കം നിരവധി ഭക്ഷണ സാധനങ്ങളുടെ ചിത്രങ്ങള്‍ ടൂറിസം വകുപ്പിന്‍റെ വെബ് സൈറ്റില്‍ ഉണ്ട്.അതൊന്നും ഈ പറയുന്നവര്‍ കണ്ടിട്ടുണ്ടാവില്ല,പോര്‍ക്ക്,ബീഫ്.മത്സ്യം എന്നീ വിഭാവങ്ങള്‍ ഇഷ്ടപെടുന്നവരാണ് കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ മന്ത്രി വ്യക്തമാക്കി.

കേരള ടൂറിസത്തിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ബുധനാഴ്ചയാണ്  ബീഫ് ഉലര്‍ത്തിയതിന്‍റെ ചിത്രം പോസ്റ്റ് ചെയ്തത്.മകര സംക്രാന്തി സമയത്ത് ബീഫിനെ വാഴ്ത്തുന്ന ട്വീറ്റിലൂടെ മത വികാരം വൃണപെടുത്തുകയാണെന്ന് ബിജെപി എംപി ശോഭാ കരന്തലജെ ആരോപിച്ചിരുന്നു.വിശ്വ ഹിന്ദു പരിഷത്തും ട്വീറ്റിനെതിരെ രംഗത്ത് വന്നിരുന്നു.ഈ സാഹചര്യത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.