തിരുവനന്തപുരം: ഇന്ന് അർധരാത്രി മുതൽ സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവിൽ വരും. 52 ദിവസത്തേക്കാണ് കേരളത്തിൽ ട്രോളിങ് നിരോധിക്കുന്നത്. വലിയ ബോട്ടുകൾക്ക് ആഴക്കടൽ മത്സ്യബന്ധനം നടത്തുന്നതിന് വിലക്കുണ്ട്. വലിയ ബോട്ടുകൾ കടലിൽ ഇറക്കാൻ പാടില്ല. എന്നാൽ, പരമ്പരാഗത മത്സ്യബന്ധനത്തിനും ചെറുബോട്ടുകൾക്കും വിലക്കില്ല.
ചെറുവള്ളങ്ങൾക്ക് തീരത്ത് നിന്ന് 10 നോട്ടിക്കൽ മൈൽ ദൂരപരിധിയിൽ വരെ ചെന്ന് മീൻ പിടിക്കാം. നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയാൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിയമലംഘനങ്ങൾക്ക് എതിരെ കർശന നടപടികളുണ്ടാകും. യന്ത്രവൽകൃത ബോട്ടുകൾക്ക് കടലിൽ പോകാനും മത്സ്യബന്ധനം നടത്താനും വിലക്കുണ്ട്.
ALSO READ: ട്രോളിങ് നിരോധനം ജൂൺ ഒമ്പത് മുതൽ; മത്സ്യബന്ധനത്തിന് കര്‍ശന നിയന്ത്രണം
ഇന്ന് അർധരാത്രി 12 മണിക്ക് മുൻപായി എല്ലാ ബോട്ടുകളും ഹാർബറിൽ എത്തിക്കണം. ട്രോളിങ് നിരോധനം അവസാനിക്കുന്ന ജൂലൈ 31ന് അർധരാത്രി 12 മണിക്ക് ശേഷമേ വീണ്ടും മത്സ്യബന്ധനത്തിനായി ബോട്ടുകൾ പുറപ്പെടാവൂ. കേരള തീരത്ത് മത്സ്യബന്ധം നടത്തുന്ന ഇതര സംസ്ഥാന ബോട്ടുകൾ ഇന്ന് രാത്രി 12 മണിക്ക് മുൻപായി കേരല തീരം വിടണമെന്നാണ് നിർദേശം.
ട്രോളിങ് നിരോധനം കൃത്യമായി നടപ്പിലാക്കാനും നിയമവിരുദ്ധ മത്സ്യബന്ധനം തടയാനും ആവശ്യമെങ്കിൽ കൂടുതൽ പോലീസ് സേനയെ വിന്യസിക്കുമെന്നും അധികൃതർ വ്യക്തമാക്കി. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന എല്ലാ യാനങ്ങളിലും രജിസ്ട്രേഷൻ മാർക്ക് ഉണ്ടാകണം.
ALSO READ: വയനാട്ടിൽ കനത്ത മഴ തുടരുന്നു; ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ
മത്സ്യബന്ധനത്തിനായി പുറപ്പെടുന്ന തൊഴിലാളികൾ തിരിച്ചറിയൽ രേഖ, ജീവൻരക്ഷാ ഉപകരണങ്ങൾ, ആവശ്യമായ ഇന്ധനം, ടൂൾ കിറ്റ് എന്നിവ വള്ളങ്ങളിൽ കരുതരണം. അനധികൃത മത്സ്യബന്ധനത്തിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









