Kerala University: എംബിഎ ഉത്തരക്കടലാസ് നഷ്ടമായ സംഭവം: അധ്യാപകനെ പിരിച്ചുവിടാന്‍ ശുപാർശയുമായി കേരള സര്‍വകലാശാല

Kerala University: അധ്യാപകൻ എ.പ്രമോദിനെ പിരിച്ചുവിടാന്‍ സെനറ്റ് കമ്മിറ്റിയാണ് ശുപാര്‍ശ ചെയ്തത്

Written by - Zee Malayalam News Desk | Last Updated : Apr 9, 2025, 12:02 AM IST
  • ശുപാർശ വൈസ് ചാന്‍സലര്‍ ഡോക്ടര്‍ മോഹനന്‍ കുന്നുമ്മലിന് കൈമാറി.
  • മൂല്യനിര്‍ണയം നടത്താന്‍ അധ്യാപകന് നല്‍കിയ എംബിഎ പരീക്ഷയുടെ 71 ഉത്തരക്കടലാസുകളാണ് നഷ്ടമായത്
Kerala University: എംബിഎ ഉത്തരക്കടലാസ് നഷ്ടമായ സംഭവം: അധ്യാപകനെ പിരിച്ചുവിടാന്‍ ശുപാർശയുമായി കേരള സര്‍വകലാശാല

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ എംബിഎ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയ ഗസ്റ്റ് അധ്യാപകനെ പിരിച്ചുവിടാൻ ശുപാർശ. അധ്യാപകൻ എ.പ്രമോദിനെ പിരിച്ചുവിടാന്‍ സെനറ്റ് കമ്മിറ്റിയാണ് ശുപാര്‍ശ ചെയ്തത്. ശുപാർശ വൈസ് ചാന്‍സലര്‍ ഡോക്ടര്‍ മോഹനന്‍ കുന്നുമ്മലിന് കൈമാറി. മൂല്യനിര്‍ണയം നടത്താന്‍ അധ്യാപകന് നല്‍കിയ എംബിഎ പരീക്ഷയുടെ 71 ഉത്തരക്കടലാസുകളാണ് നഷ്ടമായത്. 

Add Zee News as a Preferred Source

പത്തു മാസം മുന്‍പ് നടന്ന ഫിനാന്‍സ് സ്ട്രീം എംബിഎ മൂന്നാം സെമസ്റ്റര്‍ ‘പ്രോജക്ട് ഫിനാന്‍സ്’ വിഷയത്തിന്റെ ഉത്തരക്കടലാസ് ആണ് നഷ്ടമായത്. അഞ്ച് കോളജുകളിലെ 2022-2024 ബാച്ചിലെ 71 വിദ്യാര്‍ഥികളുടെ പേപ്പറുകള്‍ മൂല്യനിര്‍ണയത്തിനായി കൈമാറിയ അധ്യാപകന്റെ പക്കല്‍നിന്ന് നഷ്ടമായതെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് കോളജുകളിലെ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടത്. ഉത്തരക്കടലാസുകള്‍ യാത്രയ്ക്കിടെ ബൈക്കില്‍നിന്ന് വീണുപോയെന്നാണ് അധ്യാപകന്റെ വിശദീകരണം.

ഉത്തരക്കടലാസ് നഷ്ടമായ സാഹചര്യത്തിൽ നടത്തിയ പുനഃപരീക്ഷ ഇന്നലെ പൂർത്തിയായി. പരീക്ഷ എഴുതേണ്ടിയിരുന്ന 71 വിദ്യാർത്ഥികളിൽ 65 പേരും പരീക്ഷയ്ക്കെത്തി. 2022-2024 എംബിഎ ഫിനാൻസ് ബാച്ചിലെ പ്രൊജക്ട് ഫിനാൻസ് വിഷയത്തിലായിരുന്നു പുനഃപരീക്ഷ. മൂല്യനിർണയത്തിന് ശേഷം മൂന്ന്, നാല് സെമസ്റ്ററുകളിലെ ഫലം പ്രഖ്യാപിക്കും. ഇന്ന് പരീക്ഷ എഴുതാൻ സാധിക്കാതിരുന്നവർക്ക് 22ആം തീയതി വീണ്ടും പരീക്ഷ നടത്തും. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News