തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ഇന്ന് കടുക്കും. കൊല്ലം ജില്ലയിൽ ചൂട് കൂടുമെന്ന റിപ്പോർട്ടിനെ തുടർന്ന് ജനങ്ങൾ ജറാത്ത പുലർത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
Also Read: ഭാര്യാ സഹോദരനെ വെട്ടിക്കൊന്ന് യുവാവ്; ഭാര്യ ഗുരുതരാവസ്ഥയിൽ
മാർച്ച് മാസത്തിലെ മിക്ക ദിവസങ്ങളിലും ചവറ, പുനലൂർ, പാരിപ്പള്ളി, കാരുവേലിൽ എന്നിവിടങ്ങളിൽ 37 ഡിഗ്രിയിലധികം ചൂട് രേഖപ്പെടുത്തിയിരുന്നു. അതുപോലെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കൊട്ടാരക്കരയില്‍ സ്ഥാപിച്ച ഐഓടി അധിഷ്ഠിത കാലാവസ്ഥാ നിരീക്ഷണ സംവിധാനത്തില്‍ പ്രദേശത്തെ അള്‍ട്രാ വയലറ്റ് സൂചിക മിക്ക ദിവസങ്ങളിലും 8 - 10 പരിധിയിലായിരുന്നു ഉണ്ടായിരുന്നത്. ഇന്നലെ അത് 10 ആണ് രേഖപ്പെടുത്തിയത്.
അള്‍ട്രാവയലറ്റ് സൂചിക 6 മുതല്‍ 7 വരെ മുന്‍കരുതല്‍ സ്വീകരിക്കേണ്ട സാഹചര്യവും, 8 മുതല്‍ 10 വരെ അതീവ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യവും 11 ന് മുകളില്‍ ആയാല്‍ ഏറ്റവും ഗുരുതര സാഹചര്യവും ആയിട്ടാണ് പരിഗണിക്കുന്നത്. നിലയിൽ ഈ സൂചിക കൊട്ടാരക്കരയില്‍ മാത്രമാണ് ലഭ്യമെങ്കിലും ജില്ലയുടെ എല്ലാ ഭാഗത്തും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും നിർദ്ദേശമുണ്ട്.
തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും കാരണമായേക്കാം. ഏതെങ്കിലും തരത്തില്‍ അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെതന്നെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യണം. പാലക്കാട് ജില്ലയിൽ ഉയർന്ന തോതിലുള്ള അൾട്രാവയലറ്റ് വികിരണം കണ്ടെത്തിയതിനെ തുടർന്ന് ദുരന്ത നിവാരണ അതോറിറ്റി റെഡ് അലർട്ട് പറഞ്ഞിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









