തിരുവനന്തപുരം: തെക്കൻ ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ ചൂട് തുടരുമെന്നും അറിയിപ്പിൽ പറയുന്നു. കണ്ണൂർ എയർപോർട്ടിൽ തുടർച്ചയായി നാലാം ദിവസവും ഔദ്യോഗികമായി രാജ്യത്തെ ഉയർന്ന താപനില രേഖപ്പെടുത്തി. കൊട്ടാരക്കരയിലും മൂന്നാറിലുമാണ് കേരളത്തിലെ ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത്.
മൂന്നാറിൽ യുവി ഇൻഡക്സ് എട്ടും കൊട്ടാരക്കരയിൽ യുവി ഇൻഡക്സ് ഒമ്പതും ആണ്. കൂടുതൽ സമയം തുടർച്ചയായി ഉയർന്ന അളവിലുള്ള യുവി റേഡിയേഷൻ ഏൽക്കുന്നത് സൂര്യാതപത്തിനും ചർമ്മരോഗങ്ങൾക്കും കാരണമായേക്കുമെന്നും പൊതു ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.
പൊതുവേ സംസ്ഥാനത്തെ ഉയർന്ന താപനില 35 ഡിഗ്രി സെൽഷ്യസിനും 40 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്. ഫെബ്രുവരിയിൽ കോട്ടയത്തെ ഏറ്റവും കൂടിയ ചൂട് വ്യാഴാഴ്ചയാണ് രേഖപ്പെടുത്തിയത്. 38.6 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.
ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയേക്കാൾ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. സാധാരണയേക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം പാലക്കാട് യുവാവിന് സൂര്യാതപമേറ്റിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









