തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യാഴാഴ്ച മൂന്ന് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. വയനാട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കോട്ടയം, പത്തനംതിട്ട, എറണാകുളം, പാലക്കാട്, തൃശൂർ, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. നാളെ (ജൂൺ 27, വെള്ളി) അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ALSO READ: ന്യൂനമർദ്ദം, വയനാട്ടിൽ അതിശക്തമായ മഴ
ഇടുക്കി, എറണാകുളം, മലപ്പുറം, തൃശൂർ, വയനാട് എന്നീ ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി ശക്തമായതോടെ സംസ്ഥാനത്ത് മഴ കനത്തു.
നദികളിൽ അപകടകരമായ നിലയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വിവിധ നദികളിൽ സംസ്ഥാന ജലസേചന വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, വയനാട്ടിൽ ശക്തമായ മഴയെ തുടർന്ന് ബെയ്ലി പാലം താൽക്കാലികമായി അടച്ചു.
ALSO READ: അതിശക്തമായ മഴ; മൂന്ന് ജില്ലകളിൽ അവധി
പാലത്തിന്റെ സംരക്ഷണഭിത്തിക്ക് വിള്ളൽ കണ്ടെത്തിയതിനെ തുടർന്നാണ് പാലം അടച്ചത്. പാലത്തിന് അടിയിലെ മണ്ണും ഒലിച്ചുപോയിട്ടുണ്ട്. പിഡബ്ല്യുഡിയും ഊരാളുങ്കൽ സൊസൈറ്റിയും ചേർന്ന് 40 രൂപ ചിലവഴിച്ചാണ് പാലത്തിന്റെ സംരക്ഷണഭിത്തി നിർമിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









