Monsoon 2025: കാലവർഷം അല്‍പ്പം കടുക്കും; അധിക മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ്; പ്രളയ സാധ്യതാ മുന്നറിയിപ്പ് തുടരുന്നു

Monsoon 2025: കേരളത്തിൽ അടുത്ത നാല് മാസം അധിക മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്

Written by - Zee Malayalam News Desk | Last Updated : May 28, 2025, 05:49 PM IST
  • സാധാരണയിലും 8 ശതമാനം അധികമഴ പെയ്യുമെന്നാണ് പ്രവചനം
  • ജൂൺ മുതൽ സെപ്റ്റംബർ മാസങ്ങളിൽ സാധാരണയിൽ കൂടുതൽ ആയിരിക്കാൻ സാധ്യത
  • ജൂൺ മാസത്തിൽ പൊതുവേ സാധാരണയിൽ കൂടുതൽ മഴയും പ്രതീക്ഷിക്കുന്നു
Monsoon 2025: കാലവർഷം അല്‍പ്പം കടുക്കും; അധിക മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ്; പ്രളയ സാധ്യതാ മുന്നറിയിപ്പ് തുടരുന്നു

ഇത്തവണ കാലവർഷം ഇത്തിരി കടുക്കുമെന്ന് കാലാവസ്ഥ വകുപ്പ്. കേരളത്തിൽ അടുത്ത നാല് മാസം അധിക മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. സാധാരണയിലും 8 ശതമാനം അധികമഴ പെയ്യുമെന്നാണ് പ്രവചനം. ജൂൺ മുതൽ സെപ്റ്റംബർ മാസങ്ങളിൽ സാധാരണയിൽ കൂടുതൽ ആയിരിക്കാൻ സാധ്യതയെന്നും. ജൂൺ മാസത്തിൽ പൊതുവേ സാധാരണയിൽ കൂടുതൽ മഴയും പ്രതീക്ഷിക്കുന്നു. 

Add Zee News as a Preferred Source

അതേസമയം, പ്രളയ സാധ്യത മുന്നറിയിപ്പ് ഇപ്പോഴും തുടരുകയാണ്. കോട്ടയം ജില്ലയിലെ മീനച്ചിൽ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ചും, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, തിരുവനന്തപുരം ജില്ലയിലെ വാമനപുരം എന്നീ നദികളിൽ മഞ്ഞ അലർട്ടും നിലനിൽക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക്കണമെന്നും മുന്നറിയിപ്പുണ്ട്. അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിൻറെ കോട്ടയം ജില്ലയിലെ മീനച്ചിൽ നദിയിലെ പേരൂർ സ്റ്റേഷൻ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയിലെ കോന്നി സ്റ്റേഷൻ, മണിമല നദിയിലെ തോണ്ടറ (വള്ളംകുളം) സ്റ്റേഷൻ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും, കോഴിക്കോട് ജില്ലയിലെ കോരപ്പുഴയിലെ കുന്നമംഗലം സ്റ്റേഷൻ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയിലെ കല്ലേലി സ്റ്റേഷൻ, തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദിയിലെ മൈലമൂട് സ്റ്റേഷൻ എന്നിവിടങ്ങളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ നദികളുടെ തീരത്ത് താമസിക്കുന്നവരും ജാഗ്രത പുലർത്തണമെന്നും അറിയിപ്പുണ്ട്.

അതേസമയം, കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചില ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ എന്നീ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 

റെഡ് അലർട്ട്
28/05/2025:  കോഴിക്കോട്, വയനാട് 
29/05/2025: പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസറഗോഡ്
30/05/2025: പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസറഗോഡ്

ഓറഞ്ച് അലർട്ട്
28/05/2025:  കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ്
29/05/2025:  തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
30/05/2025:  തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം  കോഴിക്കോട്, വയനാട്
31/05/2025:  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് 

മഞ്ഞ അലർട്ട്
28/05/2025:  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ
31/05/2025: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് 
01/06/2025: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News