Kerala Weather Update: സംസ്ഥാനത്ത് ഇന്നും വേനൽമഴയ്ക്ക് സാധ്യത; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

കേരളത്തിൽ ഒറ്റപ്പെട്ട വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 28, 2025, 07:53 AM IST
  • ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
  • മലയോര മേഖലയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
  • മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.
Kerala Weather Update: സംസ്ഥാനത്ത് ഇന്നും വേനൽമഴയ്ക്ക് സാധ്യത; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷമാണ് മഴ പെയ്യാൻ സാധ്യത കൂടുതൽ. ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മലയോര മേഖലയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. 

Add Zee News as a Preferred Source

അതേസമയം സംസ്ഥാനത്ത് കനത്ത ചൂട് തുടരുകയാണ്. ഇടുക്കിയിൽ അൾട്രാവയലറ്റ് ഇൻഡക്സ് പോയിന്റ് ഒമ്പതായിരുന്നു. കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിൽ എട്ട് ആണ് അൾട്രാവയലറ്റ് ഇൻഡക്സ് നിരക്ക്.

തൃശൂർ, പാലക്കാട്, എറണാകുളം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ആറ് ആണ് യുവി നിരക്ക്. കണ്ണൂർ, തിരുവനന്തപുരം, കാസർകോട് എന്നീ ജില്ലകളിലാണ് യുവി നിരക്ക് കുറവ്. തിരുവനന്തപുരത്തും കണ്ണൂരും അഞ്ചും കാസർകോട് മൂന്നുമാണ് യുവി നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.

Also Read: Kerala Weather Update: സംസ്ഥാനത്ത് താപനില മുന്നറിയിപ്പ്; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇടുക്കിയിൽ അൾട്രാവയലറ്റ് ഇൻഡക്സ് 9 പോയിന്റിൽ

 

പൂജ്യം മുതൽ അഞ്ച് വരെയാണ് യുവി നിരക്കെങ്കിൽ ഇത് മനുഷ്യന് ഹാനികരമല്ല. ആറ് മുതൽ ഏഴ് വരെയാണെങ്കിൽ യെല്ലോ അലർട്ട് ആണ്. എട്ട് മുതൽ പത്ത് വരെ ഓറഞ്ച് അലർട്ട് ആണ്. പതിനൊന്നിന് മുകളിൽ റെഡ് അലർട്ട് ആണ്.

യുവി നിരക്ക് ഉയർന്ന നിലയിൽ അനുഭവപ്പെടുന്നത് രാവിലെ 10 മണിക്കും വൈകിട്ട് മൂന്നിനും ഇടയിലുള്ള സമയത്താണ്. ഈ സമയം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് ഒഴിവാക്കണം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News