Kerala Weather Updates: കേരളം വെന്തുരുകും; വരും ദിവസങ്ങളിൽ താപനില ഉയരുമെന്ന് റിപ്പോർട്ട്!

Kerala Latest Weather updates: മാർച്ച് 8 വരെ തൃശൂർ പാലക്കാട് ജില്ലകളിൽ ഉയർന്ന സമനില 38°C വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയുമായിരിക്കും

Written by - Zee Malayalam News Desk | Last Updated : Mar 7, 2025, 08:26 AM IST
  • സംസ്ഥാനത്ത് ഇന്നും നാളെയും താപനില ഉയരും
  • വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
  • 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് റിപ്പോർട്ട്
Kerala Weather Updates: കേരളം വെന്തുരുകും; വരും ദിവസങ്ങളിൽ താപനില ഉയരുമെന്ന് റിപ്പോർട്ട്!

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

Add Zee News as a Preferred Source

Also Read: താനൂരിൽ നിന്നും കാണാതായ പ്ലസ് ടു വിദ്യാർത്ഥിനികളെ കണ്ടെത്തി

2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്. തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെ ഉയരാൻ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. മാർച്ച് 8 വരെ തൃശൂർ പാലക്കാട് ജില്ലകളിൽ ഉയർന്ന സമനില 38°C വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.  

Also Read: തുലാം രാശിക്കാർ ജാഗ്രത പാലിക്കുക, മകര രാശിക്കാർക്ക് ഊർജ്ജസ്വലമായ ദിനം, അറിയാം ഇന്നത്തെ രാശിഫലം!

അതുകൊണ്ടുതന്നെ ദുരന്ത നിവാരണ അതോറിറ്റി നൽകിയ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.  അതേസമയം തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News