യൂത്ത് കോൺഗ്രസ് പുന:സംഘടന: തിരഞ്ഞെടുപ്പിനെ ചൊല്ലി ഭിന്നത രൂക്ഷം!

സംഘടന കേരളത്തിലെ സംഘടനാ തെരഞ്ഞെടുപ്പിനെ ചൊല്ലി ഭിന്നത രൂക്ഷം. യൂത്ത് കോൺഗ്രസ് സംസ്ഥാന ഘടകത്തിൽ സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന അഭിപ്രായമാണ് ദേശീയ നേതൃത്വത്തിനുള്ളത്. 

Last Updated : Dec 6, 2019, 06:00 PM IST
യൂത്ത് കോൺഗ്രസ് പുന:സംഘടന: തിരഞ്ഞെടുപ്പിനെ ചൊല്ലി ഭിന്നത രൂക്ഷം!

യൂത്ത് കോൺഗ്രസ് പുന:സംഘടന കേരളത്തിലെ സംഘടനാ തെരഞ്ഞെടുപ്പിനെ ചൊല്ലി ഭിന്നത രൂക്ഷം. യൂത്ത് കോൺഗ്രസ് സംസ്ഥാന ഘടകത്തിൽ സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന അഭിപ്രായമാണ് ദേശീയ നേതൃത്വത്തിനുള്ളത്. 

കോൺഗ്രസ് ഹൈക്കമാന്റിനും ഇതേ നിലപാടാണ്. അതേ സമയം കേരളത്തിലെ നേതാക്കൾക്ക് സംഘടനാ തെരഞ്ഞെടുപ്പിന് താല്പര്യമില്ല. 

കേരളത്തിലെ നേതാക്കളെയും എംപിമാരെയും യൂത്ത് കോൺഗ്രസ്  ദേശീയ നേതൃത്വം തങ്ങളുടെ നിലപാട് അറിയിച്ചതായാണ് വിവരം. 

എന്നാൽ കോൺഗ്രസ് അധികാരത്തിലിരിക്കുന്ന മധ്യ പ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ പോലും യൂത്ത്  കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന കാര്യം കേരള നേതാക്കൾ ദേശീയ നേതാക്കളുടെ ശ്രദ്ധയിൽപെടുത്തി. 

സംഘടനാ തെരഞ്ഞെടുപ്പില്ലാതെ ഗ്രൂപ്പടിസ്ഥാനത്തിൽ ഭാരവാഹികളെ നിശ്ച്ചയിക്കാനാണ് കേരളത്തിലെ ഭൂരിപക്ഷം നേതാക്കൾക്കും താല്പര്യം.

എന്തായാലും കേരളത്തിലെ നേതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ചാകും യൂത്ത് കോൺഗ്രസ്സ് ദേശീയ നേതൃത്യം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

പ്രവര്‍ത്തകരെ തമ്മില്‍തല്ലിക്കാനാവരുത് യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടന തെരഞ്ഞെടുപ്പെന്ന് നേരത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് പറഞ്ഞിരുന്നു.

Trending News