)
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധികൾ, മുണ്ടക്കൈ–ചൂരൽമല പുനരധിവാസം, ദേശീയപാത വികസനം, എയിംസ് അനുവദിക്കൽ, കടമെടുപ്പ് പരിധി നിയന്ത്രണം ലഘൂകരിക്കൽ തുടങ്ങിയ വിഷയങ്ങളിൽ ഇടപെടലിന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി കൂടിക്കാഴ്ചക്കു പിന്നാലെ പറഞ്ഞു.
പ്രധാനമന്ത്രിയേയും അഞ്ചു കേന്ദ്ര മന്ത്രിമാരെയും കണ്ട് സംസ്ഥാനത്തിന്റെ വിവിധ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം ഇപ്പോൾ അനുഭവിക്കുന്ന സാമ്പത്തിക പ്രശ്നങ്ങളും മറ്റു വിഷയങ്ങളും നിവേദനമായി നൽകുകയും നേരിട്ട് ബോധ്യപ്പെടുത്തുകയും ചെയ്തെന്നും കേരളത്തിന്റെ പുരോഗതി, ദുരാതാശ്വാസം, സാമ്പത്തിക സ്ഥിതി തുടങ്ങിയ വിഷയങ്ങളിൽ ഗൗരവമായ കേന്ദ്ര ഇടപെടൽ വേണമെന്നാണ് ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാലു വിഷയങ്ങളാണ് പ്രധാനമായും ശ്രദ്ധയിൽപെടുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട് പുനരധിവാസത്തിന് എൻഡിആർഫിൽ നിന്ന് 2221 കോടി ഗ്രാന്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു, സാമ്പത്തിക പ്രയാസങ്ങൾ പരിഹരിക്കാന്‍ കടമെടുപ്പ് നിയന്ത്രണങ്ങൾ ലഘൂകരിക്കണം ദശാശം 5 ശതമാനം അധികമായി കടമെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു, ദേശീയപാതാ വികസനത്തിനും പിന്തുണ തേടി ഇത് വായ്പയായി കണക്കാക്കരുതെന്നും ഗ്രാന്റായി പരിഗണിക്കണമെന്നുമാണ് അഭ്യർഥിച്ചത്.
സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾ പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ദീർഘകാലമായി കേരളം ആവശ്യപ്പെടുന്ന എയിംസ് അനുവദിക്കണമെന്നും ഇതിനായി കോഴിക്കോട് കിനാലൂരിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നെല്ല് സംഭരണത്തിലെ കുടിശിക ഉടൻ അനുവദിക്കണമെന്നും എത്രയും വേഗം ഇടപെടൽ ഉണ്ടാകണമെന്ന് പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു, ധനഞെരുക്കത്തിൽ ഇടപെടണമെന്ന് നിർമ്മല സീതാരാമനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് അമിത്ഷാ പറഞ്ഞുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.