Keralite Shot Dead: ഇസ്രയേലിൽ ജോർദാൻ സൈന്യത്തിന്‍റെ വെടിയേറ്റ് മലയാളി മരിച്ചു

ഗബ്രിയേൽ പെരേരയും എഡിസണും ജോർദാനിൽ എത്തിയത് വിസിറ്റിംഗ് വിസയിലാണ്.

Written by - Zee Malayalam News Desk | Last Updated : Mar 2, 2025, 03:32 PM IST
  • ഇസ്രയേലിൽ ജോർദാൻ സൈന്യത്തിന്‍റെ വെടിയേറ്റ് മലയാളി മരിച്ചു
  • തിരുവനന്തപുരം തുമ്പ സ്വദേശി ഗബ്രിയൽ പെരേരയാണ് മരിച്ചത്
  • വെടിവെപ്പില്‍ പരിക്കേറ്റ ഗബ്രിയലിന്റെ കൂടെ ഉണ്ടായിരുന്ന തുമ്പ ആറാട്ടുവഴി സ്വദേശി എഡിസൻ നാട്ടിൽ തിരിച്ചെത്തി
Keralite Shot Dead: ഇസ്രയേലിൽ ജോർദാൻ സൈന്യത്തിന്‍റെ വെടിയേറ്റ് മലയാളി മരിച്ചു

തിരുവനന്തപുരം: വിസിറ്റിങ് വിസയിൽ ജോർദാൻ വഴി ഇസ്രയേലിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മലയാളി ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. തിരുവനന്തപുരം തുമ്പ സ്വദേശി ഗബ്രിയൽ പെരേരയാണ് മരിച്ചത്. വെടിവെപ്പില്‍ പരിക്കേറ്റ ഗബ്രിയലിന്റെ കൂടെ ഉണ്ടായിരുന്ന തുമ്പ ആറാട്ടുവഴി സ്വദേശി എഡിസൻ നാട്ടിൽ തിരിച്ചെത്തി. 

Add Zee News as a Preferred Source

Also Read: കോൺഗ്രസ് പ്രവർത്തകയുടെ മൃതദേഹം സ്യൂട്ട്കേസിൽ; സംഭവം റോഹ്തക് ജില്ലയിൽ

തുമ്പ രാജീവ് ഗാന്ധി നഗർ സ്വദേശിയായ ഗബ്രിയേൽ പെരേരയാണ് ജോർദ്ദാൻ പട്ടാളത്തിൻ്റെ വെടിയേറ്റ് മരിച്ചത്. ഗബ്രിയൽ മരിച്ചതായി എംബസിയിൽ നിന്നും വീട്ടുകാർക്ക് ഇ-മെയിൽ സന്ദേശം ലഭിച്ചിട്ടുണ്ട്.  സമീപവാസികളായ ഗബ്രിയേൽ പെരേരയും എഡിസണും വിസിറ്റിംഗ് വിസയിലാണ് ജോർദാനിൽ എത്തിയത്. ഫെബ്രുവരി 10 ന് അനധികൃതമായി ഇസ്രയേൽ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ സൈന്യം ഇവരെ തടഞ്ഞെങ്കിലും ഓടി ഒളിക്കുകയായിരുന്നു. തുടർന്നുണ്ടായ വെടിവെപ്പിലാണ് മരണം സംഭവിച്ചതെന്നാണ് വിവരം.

വെടിവെയ്പിൽ തലയ്ക്ക് വെടിയേറ്റ ഗബ്രിയേൽ പെരേര സംഭവ സ്ഥലത്തു തന്നെ മരിച്ചു വീണു. എന്നാൽ കാലിൽ വെടിയേറ്റ എഡിസൺ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഇയാളെ കേരളത്തിലേക്കയച്ചു. സംഘത്തിലുണ്ടായിരുന്നത് നാലു പേരായിരുന്നു. മൂന്നുമാസത്തേയ്ക്കാണ് വിസ ഉണ്ടായിരുന്നത്. തലയ്ക്ക് വെടിയേറ്റതിൽ പ്രതിഷേധമുണ്ട്. ഇവരെ ഇസ്രയേലിലേയ്ക്ക് കടത്താൻ ഏജൻ്റ് ഉണ്ടായിരുന്നു. ഇവരെ കുറിച്ച് പോലീസും ഇൻ്റലിജൻസും അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Also Read: ശുക്രാദിത്യ യോഗത്താൽ 12 ദിവസത്തിനുള്ളിൽ ഇവർക്ക് ലഭിക്കും ഭാഗ്യത്തിന്റെ പെരുമഴ, നിങ്ങളും ഉണ്ടോ?

ഇതിനിടയിൽ ഗബ്രിയേൽ വേളാങ്കണ്ണിയ്ക്ക് പോകുന്നുവെന്നും പറഞ്ഞ് ഫെബ്രുവരി 5 നാണ് വീട്ടിൽ നിന്ന് പോയതെന്ന് ജോർദ്ദാൻ പട്ടാളത്തിൻ്റെ വെടിയേറ്റ് മരിച്ച തോമസ് ഗബ്രിയേലിൻ്റെ ബന്ധുവായ ബീന പറഞ്ഞു. ഫെബ്രുവരി 9 ന് വീട്ടിൽ വിളിച്ചു സുരക്ഷിതരാണെന്ന് അറിച്ചുവെന്നും അതിന് ശേഷം ഒരു വിവരവും ഇല്ലായിരുന്നുവെന്നും അവർ പറഞ്ഞു.  

ശേഷം ഇന്നലെ ഒപ്പമുണ്ടായിരുന്ന ഭാര്യ സഹോദരൻ തിരിച്ചെത്തി. തുടർന്ന് എംബസിയിൽ നിന്നും മെയിൽ ലഭിച്ചപ്പോഴാണ് മരണ വിവരം അറിയുന്നതെന്നും ബീന പറഞ്ഞു. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും അത് വീട്ടാനാണ് ജോലിക്കായി പോയതെന്നും ബീന പറഞ്ഞു. മാത്രമല്ല  ഗബ്രിയേലിന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News