ഇടക്കാല ജാമ്യം നല്‍കണമെന്ന ആവശ്യവുമായി കെവിന്‍ വധക്കേസ് പ്രതി ഹൈക്കോടതിയില്‍!!

പിതാവിന് ഹൃദയ സംബന്ധമായ അസുഖം മൂര്‍ച്ഛിച്ചെന്നും ഇടക്കാല ജാമ്യം നല്‍കണമെന്നുമാണ് ഹര്‍ജിക്കാരന്‍റെ ആവശ്യം. 

Last Updated : May 5, 2020, 06:34 PM IST
ഇടക്കാല ജാമ്യം നല്‍കണമെന്ന ആവശ്യവുമായി കെവിന്‍ വധക്കേസ് പ്രതി ഹൈക്കോടതിയില്‍!!

പിതാവിന് ഹൃദയ സംബന്ധമായ അസുഖം മൂര്‍ച്ഛിച്ചെന്നും ഇടക്കാല ജാമ്യം നല്‍കണമെന്നുമാണ് ഹര്‍ജിക്കാരന്‍റെ ആവശ്യം. 

എന്നാല്‍, ജാമ്യം നല്‍കരുതെന്ന നിലപാടിലാണ് സര്‍ക്കാര്‍.
സാനു ചാക്കോയാണ് ഹര്‍ജി നല്‍കിയത്.
മെയ് 19നാണ് ഹൈക്കോടതി ഹര്‍ജി പരിഗണിക്കുക.

2018 മെയ്‌ 26നാണ് നട്ടാശ്ശേരി പ്ലാത്തറയിൽ കെവിൻ ജോസഫിനെ ഭാര്യ നീനുവിന്‍റെ സഹോദരന്‍റെയും അച്ഛന്‍റെയും നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയത്.

തുടര്‍ന്ന്, മെയ്‌ 28നു തെന്മലയ്ക്ക് സമീപത്തെ ജലാശയത്തിൽ മരിച്ച നിലയിൽ കെവിനെ കണ്ടെത്തുകയായിരുന്നു. കേസിലെ പ്രതികളായ ഷാനുവിന്‍റെയും ചാക്കോയുടെയും എതിര്‍പ്പ് വകവയ്ക്കാതെയാണ് നീനു കെവിനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചത്. 

ഇതറിഞ്ഞ ഷാനുവും ചാക്കോയും ഗുണ്ടകളെയയച്ച് കെവിനെയും സുഹൃത്ത് അനീഷിനെയും തട്ടികൊണ്ട് പോകുകയായിരുന്നു. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ അനീഷിനെ വെറുതെ വിട്ട പ്രതികള്‍ കെവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.

കെവിന്‍റെയും നീനുവിന്‍റെയും രജിസ്റ്റര്‍ വിവാഹത്തിന് പിറ്റേന്നായിരുന്നു സംഭവം. തുടര്‍ന്ന്, ഷാനുവും ചാക്കോയും ഉള്‍പ്പടെ 14 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

More Stories

Trending News