KK Rema on VS Achuthanandan Demise: 'പ്രാണനിൽ പടർന്ന ഇരുട്ടിൽ, ആശ്വാസത്തിൻ്റെ കരസ്പർശമായിരുന്ന പ്രിയ സഖാവിന് അന്ത്യാഭിവാദ്യങ്ങൾ'; അനുശോചിച്ച് കെകെ രമ

വിഎസിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു കെക രമയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Written by - Zee Malayalam News Desk | Last Updated : Jul 21, 2025, 06:21 PM IST
  • പ്രാണനിൽ ഇരുട്ട് പടർന്നപ്പോൾ നിസ്സഹായയായി നിന്ന സമയത്ത് ആശ്വാസത്തിന്റെ കരസ്പർശമായിരുന്ന പ്രിയ സഖാവ് എന്നാണ് കെകെ രമ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
  • വിഎസ് ആശ്വസിപ്പിക്കുന്ന ഒരു ചിത്രവും രമ പങ്കുവെച്ചിട്ടുണ്ട്.
KK Rema on VS Achuthanandan Demise: 'പ്രാണനിൽ പടർന്ന ഇരുട്ടിൽ, ആശ്വാസത്തിൻ്റെ കരസ്പർശമായിരുന്ന പ്രിയ സഖാവിന് അന്ത്യാഭിവാദ്യങ്ങൾ'; അനുശോചിച്ച് കെകെ രമ

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്റെ വിയോ​ഗത്തിൽ അനുശോചിച്ച് ആർഎംപി നേതാവും എംഎൽഎയുമായ കെ കെ രമ. പ്രാണനിൽ ഇരുട്ട് പടർന്നപ്പോൾ നിസ്സഹായയായി നിന്ന സമയത്ത് ആശ്വാസത്തിന്റെ കരസ്പർശമായിരുന്ന പ്രിയ സഖാവ് എന്നാണ് കെകെ രമ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. വിഎസ് ആശ്വസിപ്പിക്കുന്ന ഒരു ചിത്രവും രമ പങ്കുവെച്ചിട്ടുണ്ട്.

Add Zee News as a Preferred Source

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പ്രാണനിൽ പടർന്ന ഇരുട്ടിൽ,
നിസ്സഹായയായി നിന്ന വേളയിൽ ആശ്വാസത്തിൻ്റെ
കരസ്പർശമായിരുന്ന 
പ്രിയ സഖാവ്..
അന്ത്യാഭിവാദ്യങ്ങൾ..

ഇന്ന് ഉച്ചയ്ക്ക് 3.20 നാണ് വി എസ് അച്യുതാനന്ദന്‍ വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ വിഎസിനെ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെ ഇന്ന് രാവിലെ ആരോ​ഗ്യനില ​ഗുരുതരമാകുകയായിരുന്നു. 102 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് 2019 ന് ശേഷം വിഎസ് അച്യുതാനന്ദൻ വിശ്രമത്തിലായിരുന്നു.

Also Read: VS Achuthanandan: സമാനതകളില്ലാത്ത ഒരു യുഗം ഇവിടെ അവസാനിക്കുന്നു; വിഎസിനെ അനുസ്മരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ

കേരളത്തിന്റെ പതിനൊന്നാമത്തെ മുഖ്യമന്ത്രി ആയിരുന്നു വിഎസ് അച്യുതാനന്ദൻ. 2006 മുതൽ 2011 വരെ അദ്ദേഹം മുഖ്യമന്ത്രിയായി തുടർന്നു. മൂന്ന് തവണ കേരളത്തിന്റെ പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചു. ഏറ്റവും ഒടുവിൽ നിയമസഭയിലേക്ക് ജയിച്ചപ്പോൾ ഭരണ പരിഷ്‌കരണ കമ്മീഷൻ അധ്യക്ഷനായും പ്രവർത്തിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News