കെ.എം. മാണി യുഡിഎഫിലേക്കു മടങ്ങിവരണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

കെ.എം.  കേരള കോണ്‍ഗ്രസും യുഡിഎഫിലേക്കു മടങ്ങിവരണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. എന്നാല്‍ നേതാക്കളുടെ സന്മനസ്സിനു നന്ദിയുണ്ടെന്നും വീടുവിട്ടിറങ്ങുന്ന മകന്‍റെ ദുഃഖത്തോടെ യു.ഡി.എഫി വിട്ടിറങ്ങിയ താന്‍ ഉടന്‍ മടങ്ങിപ്പോക്കിനില്ലെന്നു കെ.എം മാണിയും വ്യക്തമാക്കി.

Last Updated : Mar 21, 2017, 02:22 PM IST
കെ.എം. മാണി യുഡിഎഫിലേക്കു മടങ്ങിവരണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: കെ.എം.  കേരള കോണ്‍ഗ്രസും യുഡിഎഫിലേക്കു മടങ്ങിവരണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. എന്നാല്‍ നേതാക്കളുടെ സന്മനസ്സിനു നന്ദിയുണ്ടെന്നും വീടുവിട്ടിറങ്ങുന്ന മകന്‍റെ ദുഃഖത്തോടെ യു.ഡി.എഫി വിട്ടിറങ്ങിയ താന്‍ ഉടന്‍ മടങ്ങിപ്പോക്കിനില്ലെന്നു കെ.എം മാണിയും വ്യക്തമാക്കി.

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ വിജയത്തിനായി കേരള കോണ്‍ഗ്രസ് കണ്‍വന്‍ഷന്‍ വിളിച്ച പ്രചാരണം നടത്തുന്ന കസാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മാണിയെ യു.ഡി.എഫിലേക്ക് തിരികെ വിളിച്ചത്. മാണിയുടെ മടങ്ങിവരവിന് കുഞ്ഞാലിക്കുട്ടി മുന്‍കൈമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഇരുവരും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കേരള കോണ്‍ഗ്രസ് എന്നും യുഡിഎഫിന്‍റെ അവിഭാജ്യഘടകമാണെന്നാണ് കരുതുന്നത്. പാര്‍ട്ടി എന്നതിനു പുറമെ യു.ഡി.എഫിനു ശക്തിപകര്‍ന്ന നേതാവാണ് കെ.എം. മാണി. അദ്ദേഹത്തിന്റെ സാന്നിധ്യവും പങ്കാളിത്തവും യുഡിഎഫ് ആഗ്രഹിക്കുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.  അദ്ദേഹത്തോടു മുന്നണി വിടാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ചെന്നിത്തലയും കൂട്ടിച്ചേര്‍ത്തു.

അതേസമയം, കേരള കോണ്‍ഗ്രസ്എമ്മിനെ യുഡിഎഫിലേക്ക് ക്ഷണിച്ച ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും മനസിന് നന്ദി അറിയിച്ച് കെ.എം.മാണി രംഗത്തുവന്നു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മാണി.

മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പാര്‍ട്ടി പിന്തുണ നല്‍കുന്നത് മുസ്‌ലിം ലീഗുമായും പി.കെ.കുഞ്ഞാലിക്കുട്ടിയുമായുള്ള അടുപ്പംകൊണ്ടാണ്. ഈ പിന്തുണ യുഡിഎഫിനുള്ളതായി ആരും തെറ്റിദ്ധരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

യുഡിഎഫിനോടുള്ള വിരോധം കൊണ്ടല്ല കേരള കോണ്‍ഗ്രസ്എം മുന്നണി വിട്ടത്. ശപിച്ചിട്ടല്ല താന്‍ ഇറങ്ങിപ്പോന്നതെന്നും വിഷമംകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

Trending News