കെ.എം. മാണിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും

പാലായിലെ വസതിയില്‍ രാവിലെ പൊതുജനങ്ങള്‍ക്ക് അന്തോമോപചാരമര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.  

Last Updated : Apr 11, 2019, 08:09 AM IST
കെ.എം. മാണിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും

കോട്ടയം: കെ.എം. മാണിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. വീട്ടിലെ പൊതു ദര്‍ശനത്തിന് ശേഷം ഉച്ചയോടെ സംസ്കാര നടപടികള്‍ ആരംഭിക്കും.

പാലായിലെ വസതിയില്‍ രാവിലെ പൊതുജനങ്ങള്‍ക്ക് അന്തോമോപചാരമര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഉച്ചക്ക് രണ്ടു മണിക്ക് ശേഷം വിലാപയാത്രയായി പാല സെന്റ്‌ തോമസ്‌ കത്തീഡ്രല്‍ പള്ളിയിലേക്ക് കൊണ്ടുപോകും.

പാല ബിഷപ്പ് കര്‍ദ്ദിനാള്‍ സിറില്‍ മാര്‍ ബസേലിയോസ്, മാര്‍ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം പാല കത്തീഡ്രല്‍ പള്ളി പാരീഷ് ഹാളില്‍ അനുയോചന യോഗവും നടക്കും.

ശ്വാസകോശ സംബന്ധമായ അസുഖത്തിന് സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച മുതല്‍ ചികിത്സയിലായിരുന്ന കെ.എം. മാണിയുടെ അന്ത്യം ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു.

Trending News