കൊച്ചി: കൊച്ചി കോർപ്പറേഷൻ കൗണ്‍സിലര്‍ മിനി ആര്‍ മേനോന്‍ അന്തരിച്ചു. നാൽപ്പത്തിമൂന്ന് വയസായിരുന്നു. മിനി ആർ മേനോൻ ബിജെപിയെ പ്രതിനിധീകരിച്ച് എറണാകുളം സൗത്ത് ഡിവിഷനില്‍ നിന്നാണ് മത്സരിച്ച് വിജയിച്ചത്.
ഇന്ന് രാവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 6.15ന് ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരണപ്പെടുകയായിരുന്നു. വാരിയം റോഡ് ചിന്മയ കോളജിന് എതിര്‍വശത്തുള്ള കൗണ്‍സിലര്‍ ഓഫിസില്‍ ഒന്നര വരെ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും.
Also Read: APJ Abdul Kalam: കലാമിന്റെ ജന്മദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി നേരേന്ദ്ര മോദി
തുടര്‍ന്ന് ഇതിനടുത്തുള്ള ശാന്തി ഫ്ലാറ്റില്‍ ഒരു മണി മുതല്‍ മൂന്നു മണിവരെ ആദരാഞ്ജലികള്‍ അര്‍പ്പിക്കാം. സംസ്‌കാരം വൈകിട്ട് മൂന്നിന് രവിപുരം ശ്മശാനത്തില്‍ നടക്കും.
തിരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ ഇവരില്‍ രോഗം സ്ഥിരീകരിക്കുകയും തുടര്‍ന്ന് ലീവെടുത്ത് ചികിത്സയില്‍ കഴിയുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.