)
കൊച്ചി: ഓണക്കാല തിരക്കിന് ആശ്വാസമേകാൻ കൂടുതൽ സർവീസുകളുമായി കൊച്ചി മെട്രോയും വാട്ടർ മെട്രോയും. സെപ്റ്റംബര് രണ്ടുമുതല് നാലുവരെയാണ് സ്പെഷ്യൽ സർവ്വീസുകൾ പ്രഖ്യാപിച്ചത്. കൊച്ചി മെട്രോയില് ആലുവയില് നിന്നും തൃപ്പൂണിത്തുറയില് നിന്നും അവസാന സര്വീസ് രാത്രി 10.45നായിരിക്കും. തിരക്കുള്ള സമയങ്ങളില് ആറു സര്വീസുകള് അധികമായി നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. വാട്ടർ മെട്രോയും തിരക്കുള്ള സമയങ്ങളിൽ അധിക സർവീസുകൾ നടത്തുമെന്ന് അറിയിച്ചു. 10 മിനിറ്റ് ഇടവിട്ട് ബോട്ടുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. സെപ്റ്റംബര് രണ്ടുമുതല് ഏഴുവരെ ഫോര്ട്ട് കൊച്ചിയില് നിന്ന് ഹൈക്കോടതിയിലേക്ക് രാത്രി 9വരെ സര്വീസ് നടത്താനാണ് തീരുമാനമായിരിക്കുന്നത്.
അതേസമയം, ഓണത്തോട് അനുബന്ധിച്ച് യാത്രാത്തിരക്ക് പരിഹരിക്കാന് കെഎസ്ആർടിസിയും സെപ്തംബർ 15 വരെ ഓണക്കാല സ്പെഷ്യൽ സർവ്വീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗോടെയാണ് സ്പെഷ്യൽ സർവീസുകൾ ആരംഭിച്ചത്. ഓരോ ദിവസവും 84 അധിക സർവീസുകളാണ് കെഎസ്ആർടിസി ക്രമീകരിച്ചത്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചുമാണ് സ്പെഷ്യൽ സർവീസുകൾ ക്രമീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.