തിരുവനന്തപുരം: കൊച്ചി കപ്പൽ അപകടത്തിൽ ഷിപ്പിങ് കമ്പനി എംഎസ് സി എൽസ3യുമായി ചർച്ചയ്ക്ക് 3 വിദഗ്ധ സമിതികൾ രൂപീകരിച്ച് സർക്കാർ. പരിസ്ഥിതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി, ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവരാണ് ഈ മൂന്ന് സമിതികളുടെയും അധ്യക്ഷന്മാർ.
ധനവകുപ്പ് അഡി.ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ ഏഴംഗങ്ങളാണുള്ളത്. നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നത് ഈ സമിതിയായിരിക്കും. മലിനീകരണത്തെ കുറിച്ച് പഠിക്കാനാണ് മറ്റൊരു സമിതി. ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ എട്ടംഗങ്ങളാണുള്ളത്. അപകടത്തിന്റെ ആഘാതം പഠിക്കാനാണ് മൂന്നാമത്തെ സമിതി രൂപീകരിച്ചിരിക്കുന്നത്.
അതേസമയം എം എസ് സി എൽസ - 3 കപ്പൽ അപകടം സംസ്ഥാന ദുരന്തമായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകളിലെ രാസവസ്തുക്കളും ഇന്ധന ചോർച്ച സാധ്യതയും ഗുരുതരമായ പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക ആഘാതം സൃഷ്ടിക്കും എന്നത് കണക്കിലെടുത്താണ് പ്രഖ്യാപനം. കേരള തീരത്ത് നിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിലാണ് അപകടമുണ്ടായത്.
2025 മെയ് 25 നാണ് കൊച്ചി തീരത്ത് 643 ലധികം കണ്ടെയ്നറുകളുമായി പോയ M/s MSC ELSA-3 എന്ന കപ്പൽ മറിഞ്ഞത്. എണ്ണ ചോർച്ച, ചരക്ക് ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തേയും ആ അപകടം വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









