വിജയം പിണറായി സര്‍ക്കാരിനുള്ള അംഗീകാരം: കോടിയേരി

ജാതിമത സംഘടനകളെ സ്വാധീനിച്ച് തിരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന യുഡിഎഫിന്‍റെ മോഹത്തിനാണ് തിരിച്ചടി ഏറ്റിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.   

Last Updated : Oct 24, 2019, 02:46 PM IST
വിജയം പിണറായി സര്‍ക്കാരിനുള്ള അംഗീകാരം: കോടിയേരി

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലേയും കോന്നിയിലേയും ഉപതിരഞ്ഞെടുപ്പ് വിജയം പിണറായി സര്‍ക്കാരിനുള്ള അംഗീകാരമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. 

തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.

ജാതിമത സംഘടനകളെ സ്വാധീനിച്ച് തിരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന യുഡിഎഫിന്‍റെ മോഹത്തിനാണ് തിരിച്ചടി ഏറ്റിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു. 

വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫിന്‍റെ വി.കെ.പ്രശാന്തും കോന്നിയില്‍ അഡ്വ. കെ.യു.ജനീഷ് കുമാറുമാണ് മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചത്. 

ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയം കൊയ്ത രണ്ടു മണ്ഡലങ്ങളിലാണ് ഇക്കുറി എല്‍ഡിഎഫ് വിജയിച്ചിരിക്കുന്നത്. നേരത്തെ നടന്ന പാലാ ഉപതിരഞ്ഞെടുപ്പിലും എല്‍ഡിഎഫ് വിജയം കൊയ്തിരുന്നു. 

വട്ടിയൂര്‍ക്കാവ്, കോന്നി മണ്ഡലങ്ങള്‍ രൂപം കൊണ്ടതിനുശേഷം ആദ്യമായാണ് ഇടതുമുന്നണി വിജയിക്കുന്നത്. അരൂരിലെ പരാജയത്തിന്‍റെ വിശദാംശങ്ങള്‍ പാര്‍ട്ടി പ്രത്യേകമായി പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു. 

Trending News