close

News WrapGet Handpicked Stories from our editors directly to your mailbox

കൊല്ലം ബൈപ്പാസിലെ അപകടങ്ങള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ച് ഗഡ്‌കരി

47 വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് കഴിഞ്ഞ വര്‍ഷമാണ്‌ പ്രധാനമന്ത്രി നേരിട്ടെത്തി ബൈപ്പാസ് ഉദ്ഘാടനം നടത്തിയത്.   

Updated: Jul 12, 2019, 04:07 PM IST
കൊല്ലം ബൈപ്പാസിലെ അപകടങ്ങള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ച് ഗഡ്‌കരി

കൊല്ലം ബൈപ്പാസിലെ അപകടങ്ങളെക്കുറിച്ച് പരിശോധിക്കാന്‍ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്‌കരി നിര്‍ദ്ദേശം നല്‍കി. ബൈപ്പാസ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ദേശീയപാത അതോറിറ്റി അംഗം ആര്‍.കെ.പാണ്ഡെയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

47 വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് കഴിഞ്ഞ വര്‍ഷമാണ്‌ പ്രധാനമന്ത്രി നേരിട്ടെത്തി ബൈപ്പാസ് ഉദ്ഘാടനം നടത്തിയത്. എന്നാല്‍ അഞ്ച് മാസത്തിനിടെ 59 അപകടങ്ങളിലായി 10 ജീവനുകളാണ് ഈ ബൈപ്പാസില്‍ പൊലിഞ്ഞത്. 53 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.   

ഈ വിവരം കേരളാ എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കൊല്ലം എംപി എന്‍.കെ.പ്രേമചന്ദ്രന്‍ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇതിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ നിതിന്‍ ഗഡ്‌കരി നിര്‍ദ്ദേശം നല്‍കിയത്. 

അതേസമയം കുരുതിക്കളമായി മാറിയ കൊല്ലം ബൈപ്പാസിലെ അപകടങ്ങള്‍ കുറയ്ക്കാനുള്ള നടപടികള്‍ ജില്ലാ കളക്ടര്‍ ബി. അബ്ദുള്‍ നാസര്‍ തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ വിഷയം എംപി.പ്രേമചന്ദ്രന്‍ ലോക്സഭയില്‍ ഉന്നയിച്ചത്.