കൊല്ലം: കൊല്ലം കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീപിടിച്ച സംഭവം കൊല്ലം സിറ്റി എസിപി അന്വേഷിക്കും. കൊല്ലം സിറ്റി എസിപി എസ് ഷെരീഫിന് അന്വേഷണ ചുമതല കൈമാറിയതായി കമ്മീഷണർ അറിയിച്ചു. കുരീപ്പുഴയിലുണ്ടായ തീപിടിത്തത്തിൽ നിരവധി ബോട്ടുകളാണ് കത്തിനശിച്ചത്. പുലർച്ചെ രണ്ടരയോടെ കുരീപ്പുഴ പള്ളിക്ക് സമീപം അയ്യൻകോവിൻ ക്ഷേത്രത്തിന് അടുത്താണ് സംഭവം.
തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. നിരവധി ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. തീപിടിത്തത്തിന് പിന്നാലെ ബോട്ടുകളിലെ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു.
തീപടർന്നതിനെ തുടർന്ന് സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകൾ മാറ്റി. കുളച്ചൽ, പൂവാർ സ്വദേശികളുടെ ബോട്ടുകൾക്കാണ് തീപിടിച്ചത്. കായലിലുണ്ടായിരുന്ന ചീന വലകൾക്കും തീപിടിച്ചിട്ടുണ്ട്. ട്രോളിംഗ് ബോട്ടുകൾ അല്ലാത്ത ഒൻപത് ചെറിയ ബോട്ടുകളും ഒരു ഫൈബർ വള്ളവുമാണ് കത്തി നശിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









