കൂടത്തായി കൊലപാതക പരമ്പര: പ്രതികളെ വ്യാ​ഴാ​ഴ്ച ഹാജരാക്കും

കൂടത്തായി കൊലപാതക കേസിലെ പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കു൦.

Sheeba George | Updated: Oct 9, 2019, 02:47 PM IST
കൂടത്തായി കൊലപാതക പരമ്പര: പ്രതികളെ വ്യാ​ഴാ​ഴ്ച ഹാജരാക്കും

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കു൦.

കൂ​ട​ത്താ​യി​യി​ല്‍ ബ​ന്ധു​ക്ക​ളാ​യ 6 ​പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ റി​മാ​ന്‍​ഡി​ലു​ള്ള പ്ര​തി​ക​ളു​ടെ ക​സ്റ്റ​ഡി അ​പേ​ക്ഷ വ്യാ​ഴാ​ഴ്ച കോടതി പ​രി​ഗ​ണി​ക്കും. താ​മ​ര​ശേ​രി ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ക.

പ്ര​തി​കളെ നാളെ രാവിലെ 10 മണിക്ക് ഹാജരാക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള പ്രൊഡക്ഷന്‍ വാറണ്ടും ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ കോടതി പുറപ്പെടുവിച്ചു.

ഒ​ന്നാം പ്ര​തി ജോ​ളി, മാ​ത്യു, പ്ര​ജു​കു​മാ​ര്‍ എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. തെളിവുകൾ ശേഖരിക്കുന്നതിനും മറ്റുമായി 15 ദിവസത്തേക്ക്​ കസ്​റ്റഡിയിൽ ലഭിക്കാനാണ്​ അപേക്ഷ നൽകിയിരിക്കുന്നത്.

കൊലപാതകങ്ങൾക്ക്​ പിന്നിൽ വൻ ആസൂത്രണം നടന്നിട്ടുള്ളതായും കൊലപാതകങ്ങളുടെ ചുരുളഴിക്കാൻ വിശദമായ അന്വേഷണം വേണ്ടി വരുമെന്നും, ഇതിനായി പ്രതികളെ കട്ടപ്പനയിലെത്തിച്ച്​ തെളിവെടുപ്പ്​ നടത്തേണ്ടതുണ്ടെന്നും പൊലീസ്​ കസ്​റ്റഡി അപേക്ഷയിൽ വ്യക്തമാക്കി. 

കൂടാതെ, റിമാന്‍റിലുള്ള മാ​ത്യു​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷയും വ്യാ​ഴാ​ഴ്ച കോടതി പ​രി​ഗ​ണിക്കും. രണ്ടാം പ്രതിയായ മാത്യുവിനു വേണ്ടി ഇന്ന് അഭിഭാഷകര്‍ കോടതിയില്‍ ഹാജരായിരുന്നു.

മറ്റ്​ പ്രതികളായ ജോളിക്കോ പ്രജുകുമാറിനോ വേണ്ടി ഇതുവരെ അഭിഭാഷകര്‍ കോടതിയിൽ എത്തിയിട്ടില്ല.

അതേസമയം, ദിവസങ്ങള്‍ കടന്നുപോകുമ്പോള്‍ കൊലപാതക പരമ്പരയില്‍ കൂടുതല്‍ കഥകള്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയാണ്. 
 
കൂ​ട​ത്താ​യി കൊ​ല​പാ​ത​ക​ങ്ങ​ളി​ലെ മു​ഖ്യ​പ്ര​തി ജോ​ളി പൊ​ന്നാ​മ​റ്റം ത​റ​വാ​ട്ടി​ലെ മ​റ്റൊ​രു കു​ടും​ബ​ത്തെ​യും കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചി​രു​ന്ന​താ​യാണ് ഇപ്പോള്‍ സൂ​ച​ന. ഇ​തു സം​ബ​ന്ധി​ച്ച്‌ പൊ​ന്നാ​മ​റ്റം ത​റ​വാ​ട്ടി​ലെ അ​ടു​ത്ത ബ​ന്ധു​ക്ക​ളാ​യ അ​ഞ്ചു പേ​ര്‍ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി.

ഒ​രി​ക്ക​ല്‍ ജോ​ളി വീ​ട്ടി​ലെ​ത്തി പോ​യ​ശേ​ഷം ഭ​ക്ഷ​ണം ക​ഴി​ച്ച​പ്പോ​ള്‍ എ​ല്ലാ​വ​രും ഛര്‍​ദി​ച്ചു. ഭ​ക്ഷ്യ​വി​ഷ​ബാ​ധ എ​ന്നു കരുതിയെങ്കിലും ര​ക്ത പരി​ശോ​ധ​ന​യി​ല്‍ വിഷാംശം കണ്ടെത്തി. ക​റി​യി​ലാണ് വി​ഷാം​ശമുണ്ടായിരുന്നത്. മ​റ്റാ​ര്‍​ക്കോ വേ​ണ്ടി ജോ​ളി ക്വ​ട്ടേ​ഷ​ന്‍ എ​ടു​ത്ത് വ​ന്ന​താ​ണോ എ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. 

അ​തേ​സ​മ​യം, പൊ​ന്നാ​മ​റ്റം കു​ടും​ബ​ത്തി​ലെ ര​ണ്ടു മ​ര​ണ​ങ്ങ​ളി​ല്‍​ക്കൂ​ടി ദു​രൂ​ഹ​ത. മ​രി​ച്ച ടോം ​തോ​മ​സി​ന്‍റെ ര​ണ്ടു സ​ഹോ​ദ​ര​ങ്ങ​ളു​ടെ മ​ക്ക​ളു​ടെ മ​ര​ണ​ത്തി​ലാ​ണ് സം​ശ​യം. അ​ഗ​സ്റ്റി​ന്‍ എ​ന്ന​യാ​ളു​ടെ മ​ക​ന്‍ വി​ന്‍​സ​ന്‍റ് 2002ല്‍ ​തൂ​ങ്ങി മ​രി​ച്ചു. ഡൊ​മി​നി​ക്ക് എ​ന്ന​യാ​ളു​ടെ മ​ക​ന്‍ സു​നീ​ഷ് 2008ല്‍ ​വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. ഇ​രു​വ​ര്‍​ക്കും ജോ​ളി​യു​മാ​യി അ​ടു​ത്ത ബ​ന്ധ​വും സാമ്പത്തിക ഇ​ട​പാ​ടു​മു​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് സൂചന. 

അ​തേ​സ​മ​യം, പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം തുടങ്ങി.