close

News WrapGet Handpicked Stories from our editors directly to your mailbox

കൂടത്തായി കൊലപാതക പരമ്പര: പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍...

കൂടത്തായി കൊലപാതക കേസിലെ പ്രതികളെ 6 ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 

Sheeba George | Updated: Oct 10, 2019, 11:53 AM IST
കൂടത്തായി കൊലപാതക പരമ്പര: പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍...

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ പ്രതികളെ 6 ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 

കൂ​ട​ത്താ​യി​യി​ല്‍ ബ​ന്ധു​ക്ക​ളാ​യ 6 ​പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ റി​മാ​ന്‍​ഡി​ലു​ള്ള ഒ​ന്നാം പ്ര​തി ജോ​ളി, മാ​ത്യു, പ്ര​ജു​കു​മാ​ര്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. പ്ര​തി​ക​ളു​ടെ ക​സ്റ്റ​ഡി അ​പേ​ക്ഷ താ​മ​ര​ശേ​രി ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് പ​രി​ഗ​ണി​ച്ചത്.

16ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. 

തെളിവുകൾ ശേഖരിക്കുന്നതിനും മറ്റുമായി 15 ദിവസത്തേക്ക്​ കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസ് അപേക്ഷയില്‍ സൂചിപ്പിച്ചിരുന്നത്. കൊലപാതകങ്ങൾക്ക്​ പിന്നിൽ വൻ ആസൂത്രണം നടന്നിട്ടുള്ളതായും കൊലപാതകങ്ങളുടെ ചുരുളഴിക്കാൻ വിശദമായ അന്വേഷണം വേണ്ടി വരുമെന്നും, ഇതിനായി പ്രതികളെ കട്ടപ്പനയിലെത്തിച്ച്​ തെളിവെടുപ്പ്​ നടത്തേണ്ടതുണ്ടെന്നും പൊലീസ്​ കസ്​റ്റഡി അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.
 
കൂടാതെ, റിമാന്‍റിലുള്ള മാ​ത്യു​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷയും കോടതി പ​രി​ഗ​ണിച്ചിരുന്നു. ജാമ്യം നിഷേധിച്ച കോടതി മാ​ത്യു​വിനേയും പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.

പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിടുന്നതിന് മുന്‍പായി പ്രതികളുടെ വൈദ്യപരിശോധന നടക്കും.

പ്രതികളെ ഹാജരാക്കിയ താ​മ​ര​ശേ​രി ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി പരിസരത്ത് വന്‍ ജനക്കൂട്ടമായിരുന്നു. കോടതി പരിസരത്ത് എത്തിയ പ്രതികളെ കൂവി വിളിച്ചാണ് ജനം എതിരേറ്റത്.