കൂടത്തായി കൊലപാതക പരമ്പര: രക്തസമ്മര്‍ദം, ചികിത്സ തേടി ജോളി

കൂടത്തായി കൊലപാതക കേസിലെ മുഖ്യ പ്രതി ജോളിയെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ജയില്‍ അധികൃതര്‍ ആശുപത്രിയില്‍ എത്തിച്ചു. 

Sheeba George | Updated: Oct 8, 2019, 04:52 PM IST
കൂടത്തായി കൊലപാതക പരമ്പര: രക്തസമ്മര്‍ദം, ചികിത്സ തേടി ജോളി

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യ പ്രതി ജോളിയെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ജയില്‍ അധികൃതര്‍ ആശുപത്രിയില്‍ എത്തിച്ചു. 

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ജയിലധികൃതര്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജില്ലാ ആശുപത്രിയിലെ ചികിത്സക്ക് ശേഷം തിരികെ ജയിലില്‍ എത്തിച്ചു. വയറുവേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടുവെന്നായിരുന്നു ജോളി പരാതിപ്പെട്ടത്. 

അതേസമയം, ജോളി ഇടക്കിടക്ക് ആത്മഹത്യാപ്രവണത കാണിക്കുന്നതായി ജയില്‍ അധികൃതര്‍ വ്യക്തമാക്കി. അതിനാല്‍,  24 മണിക്കൂറും ഇവര്‍ക്ക് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്താനാണ് തീരുമാനം ജയില്‍ അധികൃതരുടെ തീരുമാനം.

ജുഡീഷ്യല്‍ കസ്റ്റഡിയിലായ ജോളി കോഴിക്കോട് ജില്ലാ ജയിലിലാണ് കഴിയുന്നത്.