കൂടത്തായി കൊലപാതക പരമ്പര: ഭൂരേഖകള്‍ പിടിച്ചെടുത്തു

കൂടത്തായി കൊലപാതക കേസിലെ പ്രതികളെ 6 ദിവസത്തേയ്ക്ക് കസ്റ്റഡിയിലെടുത്ത പൊലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്. വടകര റൂറല്‍ എസ്പി ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. 

Sheeba George | Updated: Oct 10, 2019, 05:34 PM IST
കൂടത്തായി കൊലപാതക പരമ്പര: ഭൂരേഖകള്‍ പിടിച്ചെടുത്തു

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ പ്രതികളെ 6 ദിവസത്തേയ്ക്ക് കസ്റ്റഡിയിലെടുത്ത പൊലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്. വടകര റൂറല്‍ എസ്പി ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. 

അന്വേഷണവുമായി ബന്ധപ്പെട്ട് ജോളിയുടെ ഭൂരേഖകള്‍ പൊലീസ് പിടിച്ചെടുത്തു. ഭൂമിയിടപാടില്‍ വീഴ്ച സംഭവിച്ചതായി ഓമശേരി പഞ്ചായത്ത് സമ്മതിച്ചു. കൂടാതെ, ജോളിയ്ക്ക് ഉടമസ്ഥാവകാശം നല്‍കിയതില്‍ ശ്രദ്ധകക്കുറവ് ഉണ്ടായതായും അധികൃതര്‍ വെളിപ്പടുത്തി. ഭൂമിയിടപാട് ഇപ്പോള്‍ സ്റ്റേ ചെയ്തിരിക്കുകയാണ്. വില്ലേജ് ഓഫീസറുടെ കത്തിനെത്തുടര്‍ന്നാണ് സടപടി.

കൂ​ട​ത്താ​യി​യി​ല്‍ ബ​ന്ധു​ക്ക​ളാ​യ 6 ​പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ റി​മാ​ന്‍​ഡി​ലു​ള്ള ഒ​ന്നാം പ്ര​തി ജോ​ളി, മാ​ത്യു, പ്ര​ജു​കു​മാ​ര്‍ എന്നിവരെ 6 ദിവസത്തേയ്ക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. പ്ര​തി​ക​ളു​ടെ ക​സ്റ്റ​ഡി അ​പേ​ക്ഷ താ​മ​ര​ശേ​രി ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് പ​രി​ഗ​ണി​ച്ചത്.

അതേസമയം, 16ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.