close

News WrapGet Handpicked Stories from our editors directly to your mailbox

കൂടത്തായി കൊലപാതക പരമ്പര: പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി

കൂടത്തായി കൊലപാതക കേസിലെ 3 പ്രതികളുടേയും കസ്റ്റഡി കാലാവധി നീട്ടി. 

Sheeba George | Updated: Oct 16, 2019, 06:06 PM IST
കൂടത്തായി കൊലപാതക പരമ്പര: പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ 3 പ്രതികളുടേയും കസ്റ്റഡി കാലാവധി നീട്ടി. 

കൂടത്തായി കേസില്‍ മുഖ്യപ്രതി ജോളി ഉള്‍പ്പടെ 3 പ്രതികളേയും രണ്ട് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വിട്ടു. വെള്ളിയാഴ്ച വൈകീട്ട് നാല് വരെയാണ് കസ്റ്റഡി കാലാവധി. പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ശ​നി​യാ​ഴ്ച പ​രി​ഗ​ണി​ക്കു​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

കസ്റ്റഡി കാലാവധി ഇന്ന് തീര്‍ന്ന സാഹചര്യത്തില്‍ 3 പ്രതികളെയും താമരശേരി കോടതിയില്‍ ഹാജരാക്കിയിരുന്നു. 

അതേസമയം, തെളിവെടുപ്പ് പൂര്‍ത്തിയായില്ല എന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. കൂടാതെ, പ്രതികളെ കോയമ്പത്തൂരില്‍ കൊണ്ടുപോയി തെളിവെടുക്കണമെന്നും അന്വേഷണ സംഘം അറിയിച്ചു. സയനൈഡ് വാങ്ങിയത് കോയമ്പത്തൂരില്‍ നിന്നാണെന്നും പോയി തെളിവെടുക്കണമെന്നും അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കി. തുടര്‍ന്ന്, വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് മു​ന്‍‌​പ് പ്ര​തി​ക​ളെ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​ത്തോ​ടെ ര​ണ്ടു ദി​വ​സം കൂ​ടി ക​സ്റ്റ​ഡി​യി​ല്‍ വി​ടാ​ന്‍ കോ​ട​തി ഉ​ത്ത​ര​വിടുകയായിരുന്നു. 

അതേസമയം, 24 മ​ണി​ക്കൂ​ര്‍ വ​രെ തു​ട​ര്‍​ച്ച​യാ​യി പൊലീസ് ചോ​ദ്യം ചെ​യ്യു​ന്ന​താ​യി പ്ര​തി​ക​ളു​ടെ അ​ഭി​ഭാ​ഷ​ക​ര്‍ കോ​ട​തി​യി​ല്‍ അ​റി​യി​ച്ചു. പ്ര​തി​ക​ളെ പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കാ​നും ഉ​റ​ങ്ങാ​ന്‍​പോ​ലും അ​നു​വ​ദി​ക്കാ​തെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാണെന്നായിരുന്നു. ഇ​തു​വ​രെ പോ​ലീ​സ് കേ​സി​ല്‍ മ​തി​യാ​യ ചോ​ദ്യം ചെ​യ്യ​ല്‍ ന​ട​ത്തി​യി​ട്ടു​ണ്ട്. അ​തി​നാ​ല്‍ ക​സ്റ്റ​ഡി അ​നു​വ​ദി​ക്ക​രു​തെ​ന്നാ​യി​രു​ന്നു പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം. എ​ന്നാ​ല്‍ ഇ​ത് ത​ള്ളി​യാ​ണ് കോ​ട​തി പോ​ലീ​സ് ക​സ്റ്റ​ഡി അ​നു​വ​ദി​ച്ച​ത്. റോ​യ് തോ​മ​സി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രി​ക്കു​ന്ന​ത്.

എന്നാല്‍, പ്ര​ജി​കു​മാ​റി​ന് ഭാ​ര്യ​യു​മാ​യി സം​സാ​രി​ക്കാ​ന്‍ 10 മി​നി​റ്റ് സമയം കോടതി അ​നു​വ​ദി​ച്ചു. പ്ര​ജി​കു​മാ​റി​ന്‍റെ ഭാ​ര്യ​യു​ടെ പ്ര​ത്യേ​ക അ​പേ​ക്ഷ പ്ര​കാ​ര​മാ​ണ് സ​മ​യം അ​നു​വ​ദി​ച്ചു ന​ല്‍​കി​യ​ത്.

ഇതിനിടെ, അന്വേഷണ സംഘത്തിനെതിരെ എന്തെങ്കിലും പരാതിയുണ്ടോയെന്ന് കോടതി ആരാഞ്ഞു. ഇല്ലെന്ന് മൂന്നു പ്രതികളും മറുപടി നല്‍കി. പോലീസ് ശാരീരികമായോ മാനസികമായോ ഉപദ്രവിച്ചോയെന്ന ചോദ്യത്തിനും ഇല്ലെന്നായിരുന്നു മറുപടി.

ജോളി കോടതിയില്‍ ജാമ്യാപേക്ഷയും സമര്‍പ്പിച്ചു. നിരപരാധിയാണെന്നും മുന്‍പ് ഒരു കേസിലും പ്രതിയല്ലെന്നും തെളിവുകളോ രഹസ്യമൊഴികളോ ലഭിച്ചിട്ടില്ല. രാത്രിയും പകലും ചോദ്യം ചെയ്യല്‍ നടന്നുവെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു.

കഴിഞ്ഞ 10നാണ് 3 പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.