കൂടത്തായി കൊലപാതകം: ജോളിക്ക് പിന്നാലെ ഷാജുവും കുടുങ്ങുന്നു

കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിക്ക് പിന്നാലെ രണ്ടാം ഭര്‍ത്താവ് ഷാജുവും നിയമത്തിന്‍റെ പിടിയിലേയ്ക്ക്.

Sheeba George | Updated: Nov 9, 2019, 03:54 PM IST
കൂടത്തായി കൊലപാതകം: ജോളിക്ക് പിന്നാലെ ഷാജുവും കുടുങ്ങുന്നു

കോ​​​ഴി​​​ക്കോ​​​ട്: കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിക്ക് പിന്നാലെ രണ്ടാം ഭര്‍ത്താവ് ഷാജുവും നിയമത്തിന്‍റെ പിടിയിലേയ്ക്ക്.

ഷാ​ജു​വി​ന് എതിരേ തെളിവുണ്ടെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന. കൂ​​​ട​​​ത്താ​​​യി കൊ​​​ല​​​പാ​​​ത​​​ക ​​​പരമ്പര​​​യി​​​ലെ അ​​​വ​​​സാ​​​ന ഇ​​​ര​​​ക​​​ളാ​​​യ സി​​​ലി, ഒ​​​ന്ന​​​ര​​​വ​​​യ​​​സു​​​കാ​​​രി മ​​​ക​​​ള്‍ ആ​​​ല്‍​​​ഫൈ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ സ​​​യ​​​നൈ​​​ഡ് ഉ​​ള്ളി​​ല്‍​​ച്ചെ​​ന്ന് മ​​രി​​ച്ച കേ​​​സി​​​ല്‍ സി​​​ലി​​​യു​​​ടെ ഭ​​​ര്‍​​​ത്താ​​​വും ജോ​​​ളി​​​യു​​​ടെ ര​​​ണ്ടാം ഭ​​​ര്‍​​​ത്താ​​​വു​​​മാ​​​യ കോ​​​ട​​​ഞ്ചേ​​​രി പു​​​ലി​​​ക്ക​​​യ​​​ത്തെ പൊ​​​ന്നാ​​​മ​​​റ്റം ഷാ​​​ജു​​​വി​​​നെ വൈകാ​​​തെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​മെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ക​​​ഷാ​​​യ​​​ത്തി​​​ല്‍ സ​​​യ​​​നൈ​​​ഡ് ചേ​​​ര്‍​​​ത്ത് ന​​​ല്‍​​​കി സി​​​ലി​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ന്‍ ജോ​​​ളി​ ന​​ട​​ത്തി​​യ ആ​​​ദ്യ​​​ശ്ര​​​മ​​​ത്തി​​​ല്‍ ഷാ​​​ജു​​​വി​​​നും പ​​​ങ്കു​​​ണ്ടെ​​​ന്ന അ​​​നു​​​മാ​​​ന​​​ത്തി​​​ലാ​​​ണി​​​പ്പോ​​​ള്‍ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം എത്തിച്ചേര്‍ന്നിരിക്കുന്നത്. എന്നാല്‍, ആ​​​വ​​​ശ്യ​​​മാ​​​യ നി​​​യ​​​മോ​​​പ​​​ദേ​​​ശം തേ​​​ടി​​​യ​​​ശേ​​​ഷം മാത്രമേ അ​​​റ​​​സ്റ്റ് ഉ​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ന​​​ല്‍​​​കു​​​ന്ന സൂ​​​ച​​​ന. 

ജോ​​​ളി​​​യു​​​ടെ ആ​​​ദ്യ ഭ​​​ര്‍​​​ത്താ​​​വ് റോ​​​യ് തോ​​​മ​​​സി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ല്‍ സാ​​​ക്ഷി​​​പ​​​ട്ടി​​​ക​​​യി​​​ല്‍ ഉ​​​ള്‍​​​പ്പെടു​​​ത്തി​​​യ ​​​ശേ​​​ഷം സി​​​ലി കേ​​​സി​​​ല്‍ ഷാ​​​ജു​​​വി​​​നെ അ​​​റ​​​സ്റ്റ് ചെ​​യ്യാ​​​നാ​​​ണ് പോ​​​ലീ​​​സി​​​ന് ല​​​ഭി​​​ച്ച നി​​​യ​​​മോ​​​പ​​​ദേ​​​ശം.

അതേസമയം, തനിക്ക് തടസമായി തീര്‍ന്നേക്കാവുന്ന ഭര്‍ത്താവിന്‍റെ മാതൃസഹോദരനെ വേഗത്തില്‍ കൊലപ്പെടുത്തിയത് ആദ്യം നടത്തിയ മൂന്നു കൊലപാതകങ്ങള്‍ പുറത്തറിയാതിരിക്കാനാണ് എന്ന് ജോളി വെളിപ്പെടുത്തി. മദ്യത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കി ആദ്യശ്രമത്തില്‍ തന്നെ മാത്യു മഞ്ചാടിയിലിനെ കൊലപ്പെടുത്തിയെന്നും ജോളി മൊഴി നല്‍കി.