കൂടത്തായി കൊലപാതക പരമ്പര: പ്രതികള്‍ക്ക് ജാമ്യമില്ല..

കൂടത്തായി കൊലപാതക പരമ്പരയിലെ മൂന്നു പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. കൂടാതെ, പ്രതികളുടെ റിമാൻഡ് കാലാവധി നവംബര്‍ 2വരെ നീട്ടുകയും ചെയ്തു.

Sheeba George | Updated: Oct 19, 2019, 01:24 PM IST
കൂടത്തായി കൊലപാതക പരമ്പര: പ്രതികള്‍ക്ക് ജാമ്യമില്ല..

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മൂന്നു പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. കൂടാതെ, പ്രതികളുടെ റിമാൻഡ് കാലാവധി നവംബര്‍ 2വരെ നീട്ടുകയും ചെയ്തു.

പ്രതികളുടെ പൊലീസ് കസ്റ്റഡി വെള്ളിയാഴ്ച വൈകുന്നേരം 4 മണിയോടെ അവസാനിച്ചിരുന്നു. കൂടാതെ, മൂന്നുപേരുടെയും ജാ​മ്യാ​പേ​ക്ഷ കോടതി പ​രി​ഗ​ണിക്കാനിരിക്കെയാണ് ഇവരെ ​താമരശേരി കോടതിയില്‍ ഹാജരാക്കിയത്.

അതേസമയം, ജോളിയുടെ ജാമ്യാപേക്ഷ പരിഗണിക്കരുതെന്നായിരുന്നു ജോളിയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി ഈ ആവശ്യം നിരാകരിക്കുകയാണ് ഉണ്ടായത്. കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയതോടെ മൂന്നുപ്രതികളെയും കോഴിക്കോട് ജയിലിലേക്ക് തന്നെ തിരിച്ചയച്ചു. 

അതേസമയം, താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിക്കുകയായിരുന്നു മൂന്നാം പ്രതി പ്രജുകുമാര്‍. ജയിലില്‍നിന്നും ഇറങ്ങുമ്പോഴായിരുന്നു പ്രജുകുമാറിന്‍റെ ഈ പ്രതികരണം. താന്‍ നിരപരാധിയാണെന്നും കൊലപാതകങ്ങളെക്കുറിച്ച് അറിയില്ലെന്നു൦ പ്രജുകുമാര്‍ മുന്‍പും പറഞ്ഞിരുന്നു. പെരുച്ചാഴിയെ കൊല്ലാനാണെന്ന് പറഞ്ഞാണ് മാത്യു തന്‍റെ കയ്യില്‍നിന്നും സയനൈഡ് വാങ്ങിയതെന്ന് പ്രജുകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കഴിഞ്ഞ 16നാണ് കേസിലെ മുഖ്യ പ്രതികളായ മൂന്നുപേരുടെയും കാസ്റ്റഡി കാലാവധി വെള്ളിയാഴ്ച 4 മണിവരെ നീട്ടിയത്. കഴിഞ്ഞ 10നാണ് 3 പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.