കൂടത്തായി കൊലപാതക പരമ്പര: താന്‍ നിരപരാധിയെന്ന്‍ മൂന്നാം പ്രതി!!

കൂടത്തായി കൊലപാതക കേസില്‍ താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് മൂന്നാം പ്രതി പ്രജു കുമാര്‍.

Sheeba George | Updated: Oct 19, 2019, 12:58 PM IST
കൂടത്തായി കൊലപാതക പരമ്പര: താന്‍ നിരപരാധിയെന്ന്‍ മൂന്നാം പ്രതി!!

കോഴിക്കോട്: കൂടത്തായി കൊലപാതക കേസില്‍ താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് മൂന്നാം പ്രതി പ്രജു കുമാര്‍.

ജയിലില്‍നിന്നും ഇറങ്ങുമ്പോഴായിരുന്നു പ്രജുകുമാറിന്‍റെ ഈ പ്രതികരണം. താന്‍ നിരപരാധിയാണെന്നും കൊലപാതകങ്ങളെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു പ്രജുകുമാര്‍ പറഞ്ഞിരുന്നു.

പെരുച്ചാഴിയെ കൊല്ലാനാണെന്ന് പറഞ്ഞാണ് മാത്യു തന്‍റെ കയ്യില്‍നിന്നും സയനൈഡ് വാങ്ങിയതെന്ന് പ്രജുകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അതേസമയം, പ്രജുകുമാറിന്‍റെ മൊഴിയില്‍ പൊരുത്തക്കേടുകളുണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. സയനൈഡ് ലഭിക്കാന്‍ രണ്ടുകുപ്പി മദ്യവും അയ്യായിരം രൂപയും പ്രജുകുമാറിന് നല്‍കിയിരുന്നതായി ജോളിയുടെ കൂട്ടുപ്രതി മാത്യു മൊഴി നല്‍കിയിരുന്നു.

കൂടാതെ, പ്രജുകുമാര്‍ മറ്റ് ചിലര്‍ക്കും സയനൈഡ് കൈമാറിയിരുന്നെന്നും മാത്യുവുമായി ബന്ധമില്ലെന്ന് പറയുന്ന ഇയാള്‍ അറസ്റ്റിലാകുന്നതിന് മുമ്പും ഒരുമണിക്കൂറോളം മാത്യുവുമായി സംസാരിച്ചിരുന്നെന്നുമാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍.

പൊലീസ് കസ്റ്റഡി കാലാവധി ഇന്നലെ 4 മണിക്ക് അവസാനിച്ച സാഹചര്യത്തില്‍ കോടതിയില്‍ ഹാജരാക്കിയ വേളയിലാണ് മൂന്നാം പ്രതി പ്രജുകുമാര്‍ മാധ്യമങ്ങളോട് ഇക്കാര്യങ്ങള്‍ പറഞ്ഞത്.