തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളില്‍ ഡ്രോണ്‍ പറത്തിയത് കൊറിയൻ വ്ലോഗറായ യുവതിയാണെന്ന് കണ്ടെത്തി. ഈ യുവതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. യുവതിയുടെ വിശദാംശങ്ങൾ അന്വേഷിച്ച് പൊലീസ് ഇമിഗ്രേഷൻ വിഭാഗത്തിന് കത്തയച്ചിരിക്കുകയാണ്.
പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം യുവതിയെ കണ്ടതായി പൊലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം 10 തീയതിയാണ് ക്ഷേത്രത്തിന് മുകളിലെ നിരോധിത മേഖലയിൽ ഡ്രോൺ പറതതിയത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയും പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊറിയൻ യുവതിയാണ് ഡ്രോൺ പറത്തിയതെന്ന് കണ്ടെത്തിയത്. ക്ഷേത്രത്തിലെ ഉത്സവ സമയത്താണ് ഡ്രോൺ പറത്തിയത്.
ഇവരിപ്പോൾ എവിടെയാണെന്ന് കണ്ടെത്താനാണ് പൊലീസ് ഇമിഗ്രേഷൻ വിഭാഗത്തിന് കത്തയിച്ചിരിക്കുന്നത്. യുവതി ഡ്രോൺ പറത്തിയത് എന്ത് ഉദ്ദേശത്തിലാണെന്ന് കണ്ടെത്താനാണ് പൊലീസ് ഇപ്പോൾ ഇവരെ അന്വേഷിക്കുന്നത്. യുവതി ഇന്ത്യ വിട്ടിട്ടില്ലെന്നാണ് പൊലീസിനു ലഭിച്ച വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









