)
കൊച്ചി: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് ജീവൻ നഷ്ടമായ ബിന്ദുവിന്റെ കുടുംബത്തിന് സഹായവുമായി ബിന്ദു ജോലി ചെയ്ത സ്ഥാപനത്തിന്റെ ഉടമ. ഷിവാസ് സില്‍ക്സ് ഉടമ ആനന്ദാക്ഷന് ആണ് ധനസഹായം നൽകുമെന്ന് അറിയിച്ചത്. കുടുംബത്തിന് ഒരുലക്ഷം രൂപ നല്‍കുമെന്നാണ് ആനന്ദാക്ഷന് അറിയിച്ചത്. ഇത് കൂടാതെ ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മിക്ക് മാസം 5,000 രൂപ വീതം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഈ സ്ഥാപനത്തിലാണ് കഴിഞ്ഞ എട്ട് വര്‍ഷമായി ബിന്ദു ജോലി ചെയ്തിരുന്നത്.
അതേസമയം ബിന്ദുവിന്റെ മകള്‍ നവമിയുടെ മുഴുവന്‍ ചികിത്സാ ചെലവും ഏറ്റെടുക്കുമെന്ന് മന്ത്രി വി എന്‍ വാസവന് നേരത്തെ അറിയിച്ചിരുന്നു. അതിനുവേണ്ട നടപടിക്രമങ്ങള്‍ പൂർത്തിയായി. നവമിയുടെ ശസ്ത്രക്രിയക്ക് വേണ്ടി ആശുപത്രിയില്‍ എത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്.
ആരോഗ്യമന്ത്രി വീണാ ജോർജും ബിന്ദുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. വേണ്ട സഹായങ്ങൾ ചെയ്ത് തരാമെന്ന് ഉറപ്പുനല്‍കിയാണ് മന്ത്രി മടങ്ങിയത്. സര്‍ക്കാരിന്റെ ഉറപ്പില്‍ വിശ്വാസം ഉണ്ടെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതനും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.