Kottayam Medical College Building Collapsed: മുഖ്യമന്ത്രി കോട്ടയം മെഡിക്കൽ കോളേജിലെത്തി; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

CM Pinarayi Vijayan: കെട്ടിടം തകർന്ന് വീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ച സംഭവത്തെ തുടർന്നാണ് മുഖ്യമന്ത്രി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശനം നടത്തിയത്.

Written by - Zee Malayalam News Desk | Last Updated : Jul 3, 2025, 05:43 PM IST
  • പത്തനംതിട്ടയിൽ ആരോ​ഗ്യമന്ത്രി വീണാ ജോർജിന്റെ ഓഫീസിലേക്ക് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി
  • രക്ഷാപ്രവർത്തനം രണ്ട് മണിക്കൂർ വൈകിയെന്നാണ് ആരോപണം
Kottayam Medical College Building Collapsed: മുഖ്യമന്ത്രി കോട്ടയം മെഡിക്കൽ കോളേജിലെത്തി; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻ കോട്ടയം മെഡിക്കൽ കോളേജിലെത്തി. കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന് വീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ച സംഭവത്തെ തുടർന്നാണ് മുഖ്യമന്ത്രി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശനം നടത്തിയത്.

Add Zee News as a Preferred Source

അതേസമയം, പത്തനംതിട്ടയിൽ ആരോ​ഗ്യമന്ത്രി വീണാ ജോർജിന്റെ ഓഫീസിലേക്ക് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ബിന്ദുവിനെ പുറത്തെടുത്തിരുന്നെങ്കിലും അൽപ്പസമയത്തിനകം മരിച്ചു.

ALSO READ: ഗുരുതര അനാസ്ഥ; കോട്ടയം മെഡിക്കൽ കോളേജിൽ തകർന്നുവീണ കെട്ടിടത്തിൽ കുടുങ്ങിയ സ്ത്രീ മരിച്ചു

രക്ഷാപ്രവർത്തനം രണ്ട് മണിക്കൂർ വൈകിയെന്നാണ് ആരോപണം. തകർന്ന കെട്ടിടത്തിൽ ബിന്ദു രണ്ട് മണിക്കൂർ കുടുങ്ങിക്കിടന്നു. ബിന്ദു കുടുങ്ങിക്കിടക്കുന്നതായി അറിയാൻ വൈകി. ഇതിന് ശേഷവും രക്ഷാപ്രവർത്തനം വൈകിയെന്നാണ് ആരോപണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News