)
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ അടിയന്തര സഹായം കൈമാറി. ബിന്ദുവിന്റെ കുടുംബത്തിന്റെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു. അടിയന്തര സഹായമായി 50,000 രൂപ മന്ത്രി വിഎൻ വാസവൻ ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങൾക്ക് കൈമാറി.
ബിന്ദുവിന്റെ മകൾ നവമിയുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി അറിയിച്ചു. മകൻ നവനീതിന് മെഡിക്കൽ കോളേജിൽ താൽക്കാലിക ജോലി നൽകും. പിന്നീട് സ്ഥിരനിയമനം നൽകും. കുടുംബത്തിന് ധനസഹായം നൽകുന്നതിൽ മന്ത്രിസഭായോഗം ചേർന്ന് തീരുമാനമെടുക്കുമെന്നും മന്ത്രി വിഎൻ വാസവൻ അറിയിച്ചു.
കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണാണ് ബിന്ദു (52) മരിച്ചത്. തലയോലപ്പറമ്പ് സ്വദേശിയായിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ബിന്ദുവിനെ പുറത്തെടുക്കാൻ വൈകിയെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്. ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.