Kottayam Medical College Building Collapsed: പ്രാഥമികമായി ലഭിച്ച വിവരമാണ് പങ്കുവെച്ചത്, രക്ഷാപ്രവർത്തനത്തിൽ അനാസ്ഥ ഉണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി

Health Minister Veena George: ഉദ്യോ​ഗസ്ഥരിൽ നിന്ന് പ്രാഥമികമായി ലഭിച്ച വിവരമാണ് മാധ്യമങ്ങളോട് പറഞ്ഞതെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Jul 3, 2025, 07:09 PM IST
  • ജില്ലാ കളക്ടർക്ക് അപകടത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി
  • രക്ഷാപ്രവർത്തനത്തിൽ അനാസ്ഥയുണ്ടായിട്ടില്ലെന്നും ആരോ​ഗ്യമന്ത്രി
Kottayam Medical College Building Collapsed: പ്രാഥമികമായി ലഭിച്ച വിവരമാണ് പങ്കുവെച്ചത്, രക്ഷാപ്രവർത്തനത്തിൽ അനാസ്ഥ ഉണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണ് വീട്ടമ്മ മരിച്ച സംഭവത്തിൽ പ്രതികരണവുമായി ആരോ​ഗ്യമന്ത്രി വീണാ ജോർജ്. സംഭവം ദൗർഭാ​ഗ്യകരമാണെന്നും വിവരം അറിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയപ്പോൾ അവിടെയുണ്ടായിരുന്ന ഉദ്യോ​ഗസ്ഥരിൽ നിന്ന് ലഭിച്ച പ്രാഥമിക വിവരങ്ങളാണ് മാധ്യമങ്ങളോട് പറഞ്ഞതെന്നും വീണാ ജോർജ് പറഞ്ഞു.

Add Zee News as a Preferred Source

അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ആരോ​ഗ്യമന്ത്രി വീണാ ജോർജ് കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന മേഖലാതല മീറ്റിങ്ങിൽ പങ്കെടുത്ത് കൊണ്ടിരിക്കവേയാണ് വിവരം അറിഞ്ഞത്.

ALSO READ: മുഖ്യമന്ത്രി കോട്ടയം മെഡിക്കൽ കോളേജിലെത്തി; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

താനും മന്ത്രി വാസവനും ഉടൻ തന്നെ സംഭവം നടന്ന സ്ഥലത്തെത്തി. കെട്ടിട അവശിഷ്ടങ്ങൾക്ക് ഇടയിൽ പരിശോധന നടത്തി, ഉള്ളിൽ ആരുമില്ലെന്ന വിവരമാണ് ലഭിച്ചതെന്നും ഇക്കാര്യമാണ് മാധ്യമങ്ങളോട് പറഞ്ഞതെന്നും വീണാ ജോർജ് പറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ അനാസ്ഥയുണ്ടായെന്ന് പറയാനാകില്ലെന്ന് ആരോ​ഗ്യമന്ത്രി പറഞ്ഞു.

2012-13 കാലത്ത് തന്നെ കെട്ടിടം ഉപയോ​ഗിക്കാനാകാത്ത സ്ഥിതിയാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. 2016ലെ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോഴാണ് അന്നത്തെ ആരോ​ഗ്യമന്ത്രി കെകെ ശൈലജ കോട്ടയം മെഡിക്കൽ കോളേജിന് പുതിയ ഫണ്ടുകൾ അനുവദിച്ചതെന്നും കോവിഡ് മൂലമാണ് നിർമാണ പ്രവർത്തനങ്ങൾ നിലച്ചതെന്നും വീണാ ജോർജ് പറഞ്ഞു. എവിടെയാണ് വീഴ്ച സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും ആരോ​ഗ്യമന്ത്രി വീണാ ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News